അതിനുള്ളിൽ അടക്കിവെച്ചിരുന്ന കുറച്ച് ഫയൽസും ജിമ്മിൽ ഉപയോഗിക്കുന്ന ട്രാക്ക് സൂട്ടും കൂടെ കുറച്ചു പുസ്തകങ്ങൾ ഇവ അല്ലാതെ വേറൊന്നും തന്നെ കാണാൻ പറ്റിയില്ല…
അതിനൊപ്പം തന്നെ ജസ്റ്റിന്റെ ഡൈലി യൂസ് ചെയ്യുന്ന ബാഗ് അവൾ ശ്രെദ്ധിച്ചു.. സ്ഥിരമായി ഓഫീസിൽ പോകുമ്പോഴും തിരിച്ചു വരുമ്പോഴും അത് കൂടെ തന്നെ ഉണ്ടാകും എന്നാൽ അതിന്റെ ഉള്ളിൽ നിന്ന് അവൻറെ ലാപ്ടോപ്പും ചാര്ജറും അല്ലാതെ മറ്റൊന്നും തന്നെ അവൾ കിട്ടിയില്ല…!!
അതിനിടയിലാണ് മേശയുടെ വലിപ്പ് അവളുടെ ശ്രദ്ധയിൽപ്പെട്ടത് അവൾ വളരെ പതുക്കെ ശബ്ദം കൂടാതെ വളരെ
ശ്രെദ്ധയോടെ പുറത്തേക്ക് വലിച്ചു…
തിരച്ചിൽ വിജയം കണ്ടിരിക്കുന്നു തലേ ദിവസം ലാപ്ടോപ്പിൽ കണക്ട് ചെയ്തിരിക്കുന്ന അതേ പെൻ ഡ്രൈവ് വലിപ്പിൽ കിടക്കുന്നത് കണ്ടതും അവളുടെ നെഞ്ചിടിപ്പ് കുതിച്ചു ഉയർന്നു…!!!!!
ആകാംഷയോടെയും അതിലേറെ ആശങ്കയോടെയും അനഘ അത് അവളുടെ റൂമിലേക്ക് കൊണ്ട് വന്ന് പേഴ്സനേൽ ലാപ്പിൽ കണക്ട് ചെയ്തു.. !!
അതിൽ പ്രധാനമായും രണ്ട് ഫയലുകൾ ആണ് ഉണ്ടായിരുന്നത് ആദ്യത്തെ ഫയൽ ‘അലോരെയ്ക്ക ‘ എന്ന പേരിൽ സേവ് ചെയ്തിരിക്കുന്നു രണ്ടാമത്തെ ഫയൽ
‘ഷോപ്പ് ഓഡിറ്റ് ‘ എന്ന പേരിൽ സേവ് ചെയ്തിരിക്കുന്നു.
രണ്ടാമത്തെ ഫയലിൽ എന്താണെന്നുള്ളത് അവൾക്ക് ഊഹിക്കാൻ പറ്റാവുന്നതെ ഉണ്ടായിരുന്നുള്ളൂ.. !!
കുതിച്ചുയർന്ന ഹൃദയമിടിപ്പോടുകൂടി വിറക്കുന്ന കൈകൾ കൊണ്ട് അവൾ അലോരെയ്ക്ക എന്ന ഫയൽ ഓപ്പൺ ചെയ്തു..
കടുത്ത ആശങ്കയോടും ഭയത്തോടും കൂടി ഫയൽ ഓപ്പൺ ചെയ്ത അവളെ അത്ഭുതപ്പെടുത്തിക്കൊണ്ട് തന്നെ…
അതിൽ സംശയാസ്പദമായതൊ ….!! അല്ലെങ്കിൽ തന്റെയും ജീവയുടെയും ബന്ധം തെളിയിക്കുന്ന തരത്തിലുള്ള ഫയലോ മറ്റ് തെളിവുകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല..!!