“എന്റെ ജീവിതം ഇങ്ങനെ നശിച്ചു പോവത്തെ ഉള്ളൂ..”
“മൂപ്പർക്ക് ആവാമെങ്കിൽ ഇങ്ങക്കും ആവാലോ… ഇങ്ങളെ പോലൊരു മൊഞ്ചത്തിയെ കിട്ടാൻ ഒരുപാട് ചെറുപ്പക്കാര് കാത്തിരിക്കുന്നുണ്ട്”
“ഇനീപ്പോ ഈ പ്രായത്തിലാ പ്രേമിക്കാൻ നടക്കുന്നെ. മൂത്തവന്റെ കല്യാണം കയിഞ്ഞ്. ഇനി പ്രേമിക്കാൻ നടന്ന് നാട്ടുകാർ അറിഞ്ഞാ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല”
“അപ്പോ നാട്ടുകാർ അറിഞ്ഞാലേ കുഴപ്പമുള്ളൂ അല്ലെ… അറിഞ്ഞില്ലെങ്കിൽ കുഴപ്പം ഇല്ലല്ലോ…”
“വയസ്സ് 43 ആയി. ഈ പ്രായത്തിൽ ഞാൻ പ്രേമിച്ചു നടക്കാനാണോ?”
“പ്രേമത്തിന് അങ്ങനെ പ്രായം ഒന്നുല്ല ഇത്താ. എനിക്ക് ഇങ്ങളെ ഇഷ്ടാ. ഇപ്പോ ഒന്നും പറയണ്ട. നേരം വെളുക്കുന്ന വരെ ആലോചിച്ചു നാളെ ബസ്സിൽ വച്ച് മറുപടി പറഞ്ഞാൽ മതി. നേരിട്ട് പറയാൻ മടിയാണെങ്കിൽ എന്നേ ഇഷ്ടമാണെങ്കിൽ ഇത്ത നാളെ വരുമ്പോ ആ പച്ച കളർ പർദ്ദ ഇട്ട് വന്നാൽ മതി. അപ്പോ ഞാൻ പോവാണേ അഭി വിളിക്കുന്നുണ്ട്”
ഒറ്റ മെസ്സേജിൽ ഇത്രയും എഴുതി വിട്ടുകൊണ്ട് നിയാസ് ഓഫ്ലൈൻ ആയി.
നിയാസിന്റെ അവസാനം വന്ന മെസ്സേജ് റസിയയെ വല്ലാതെ കുലുക്കി. അവനു തന്നോട് ഇങ്ങനെ ഒരു ഇഷ്ടമുണ്ടെന്ന് അവൾ ഒരിക്കലും ചിന്തിച്ചിരുന്നില്ല. അവരുടേതായ ലോകത്തു ജീവിക്കുന്ന ഭർത്താവിന്റെയും മക്കളുടെയും ഇടയിൽ അവൾക്ക് കൂട്ടായി നിയാസ് ഉണ്ടായിരുന്നു. അവളുടെ സങ്കടങ്ങളും പരിഭവങ്ങളും കേട്ടിരിക്കാൻ അവൻ എന്നും സമയം കണ്ടെത്തിയിരുന്നു.
റസിയക്ക് മെസ്സേജ് അയക്കുന്നതിനിടക്ക് വന്ന അഭിയുടെ കാൾ നിയാസ് അറ്റൻഡ് ചെയ്തില്ല. നിയാസ് അഭിയുടെ നമ്പറിലേക്ക് തിരികെ വിളിച്ചു.