ബസ്സ് നീങ്ങി തുടങ്ങിയതും ടിക്കറ്റ് മുറിക്കാനായി വന്ന നിയാസിന്റെ മുഖത്തേക്ക് നോക്കാൻ അവൾ പാട് പെട്ടു. നിയാസിന്റെ മുഖത്ത് നോക്കാതെ സ്ഥലം പറഞ്ഞവൾ ടിക്കറ്റ് മേടിച്ചു.
ബസ്സിലിരിക്കുന്ന സമയം അത്രയും അവൾ വല്ലാത്ത പരവേഷം അനുഭവിച്ചിരുന്നു. അവളുടെ കണ്ണുകൾ അവന്റെ പിറകെ ഓടുന്ന പോലെ തോന്നി അവൾക്ക്. ബസ്സിനുള്ളിലൂടെ ടിക്കറ്റ് മുറിക്കാൻ പാഞ്ഞു നടക്കുന്ന നിയാസിനെ ഒരു നിമിഷം വിടാതെ അവളുടെ കണ്ണുകൾ പിന്തുടർന്നു.
അവളുടെ സ്റ്റോപ്പിൽ ഇറങ്ങുമ്പോൾ നിറപുഞ്ചിരിയോടെ അവനോട് അവൾ ഹൃദയം കൊണ്ട് യാത്ര പറഞ്ഞു. പ്രണയം സുഖമുള്ളൊരു വികാരമായി അവളുടെയുള്ളിൽ അലയടിച്ചുകൊണ്ടിരുന്നു…
സ്കൂളിൽ എത്തി തന്റെ സീറ്റിലേക്ക് ഇരുന്ന റസിയ ആദ്യം ചെയ്തത് മൊബൈൽ എടുത്തു നിയാസിന് മെസ്സേജ് അയക്കുകയാണ്.
“ഐ ലവ് യൂ ടൂ… ❤️”
അവളുടെ മുഖത്ത് സന്തോഷവും ആനന്ദവും മിന്നിമറഞ്ഞു…