‘ഇന്നും രാത്രി അവനിവിടെ ഉണ്ടെങ്കിൽ ഞാനിന്ന് അവന്റേത് മാത്രമായി മാറും…”
സിനി മനസ്സിൽ തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞിരുന്നു…
ബസ്സ്റ്റോപ്പിൽ അക്ഷമയായി നിൽക്കുകയാണ് റസിയ. അവളുടെ റൂട്ടിലുള്ള രണ്ട് മൂന്ന് ബസ് നിർത്തിയെങ്കിലും അവൾ അതിലൊന്നും കയറാതെ നിയാസിന്റെ ബസ്സിനായി കാത്തിരുന്നു…
ശരീരത്തോട് ചേർന്ന് നിക്കുന്ന പർദ്ദയിൽ അവളുടെ ഉടലളവുകൾ എടുത്തു കാണിച്ചിരുന്നു… വഴിയേ പോകുന്നവർ തന്നെ നോക്കി ചോര കുടിക്കുന്നത് കാണുമ്പോൾ ‘പോടാ തെണ്ടികളെ, ഇങ്ങോട്ട് നോക്കിയിട്ട് കാര്യമില്ല… ഇതിന്റെ ഉടമസ്ഥൻ ഇപ്പോ വരും’ എന്നവൾ മനസ്സിൽ പലവുരു പറഞ്ഞു കഴിഞ്ഞിരുന്നു.
ദൂരെ നിന്നും നിയാസിന്റെ ബസ്സിന്റെ ഹോൺ മുഴക്കം അവളുടെ കാതുകളിൽ പതിച്ചു. അവളുടെ ഹൃദയമിടിപ്പ് ക്രമാതീതമായി വർധിച്ചു കൊണ്ടിരുന്നു… ബസ്സ് സ്റ്റോപ്പിലേക്ക് നിർത്തിയതും നിയാസ് ആളുകൾക്ക് അകത്തേക്ക് കേറാൻ വേണ്ടി ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി.
പച്ച കളർ പർദ്ദയിൽ തിളങ്ങി നിക്കുന്ന റസിയയെ കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു. അവൾക്ക് അവനെയും ഇഷ്ടമാണെന്നവൾ പറയാതെ പറഞ്ഞിരിക്കുന്നു.
മിടുക്കുന്ന ഹൃദയത്തോടെ റസിയ ബസ്സിലേക്ക് കേറി. ഫ്രന്റിൽ കാലിയായിരിക്കുന്ന സീറ്റിലേക്ക് ഇരിക്കുമ്പോഴും അവളുടെ കണ്ണുകൾ നിയാസിന്റെ മേലെ ആയിരുന്നു. അവനോട് മിണ്ടണം എന്നുണ്ടെങ്കിലും ആളുകൾ നിറഞ്ഞിരിക്കുന്ന ബസ്സിൽ വച്ച് മിണ്ടാൻ അവൾക്ക് പേടി തോന്നി…