“വീട്ടിൽ വന്നപ്പോ നിന്റെ പതിവ് മേടിക്കാതെയാ പോയത്”
അവൾ പറഞ്ഞത് പെട്ടെന്ന് മനസിലാവാതെ സംശയത്തോടെ അവളെ നോക്കി നിൽക്കുന്ന അഫ്സലിനെ നോക്കി ചിരിച്ചുകൊണ്ട് സിനി ബാഗിൽ നിന്ന് അഫ്സൽ കൊടുത്ത ചോക്ലേറ്റ് കയ്യിൽ എടുത്തു. അത് കണ്ടതും അവൾ പറഞ്ഞത് മനസ്സിലാക്കിയ അഫ്സൽ ഒന്ന് പുഞ്ചിരിച്ചു.
“തല്ലാൻ പുറകെ വന്നപ്പോ ഓടി രക്ഷപ്പെടുന്നതിന്റെ ഇടക്ക് മേടിക്കാൻ മറന്നു. നീയത് കഴിച്ചില്ലായിരുന്നോ”
“ഇല്ല… മനോജേട്ടൻ എന്നേ കെട്ടികൊണ്ട് വന്ന കാലം തൊട്ട് തരുന്നതാ നീയെനിക്ക് ഇത്. അന്ന് മുതൽ അതിലൊരു വിഹിതം നിനക്ക് തന്നിട്ടേ ഞാൻ കഴിച്ചിട്ടുള്ളൂ.”
അവന്റെ മറുപടി ഒരു പുഞ്ചിരിയിൽ ഒതുങ്ങിയെങ്കിലും അവന്റെ ഉള്ളു തുടിക്കുന്നത് അവൾക്ക് മനസ്സിലായിരുന്നു.
“വാ…”
അഫ്സലിനെ അടുത്തേക്ക് വിളിച്ചുകൊണ്ടവൾ അലിഞ്ഞിരുന്ന ചോക്ലേറ്റ് പല്ലും ചുണ്ടും ചേർത്ത കടിച്ചു. പല്ലുകൾ കൊണ്ട് ചോക്ലേറ്റ് കടിച്ച് പിടിച്ചു അവളവനെ തലയാട്ടി അടുത്തേക്ക് വിളിച്ചു.
അഫ്സലിന്റെ കണ്ണുകൾ വിടർന്നു. നാളിന്ന് വരെ കൈകൾ കൊണ്ട് മുറിച്ചു തന്ന ചോക്ലേറ്റ് പീസ് ഇന്ന് സിനിയുടെ ചുണ്ടുകൾക്കിടയിൽ. അഫ്സൽ പതിയെ അവളുടെ അടുത്തേക്ക് നടന്നടുത്തു.
അഫ്സലിന്റെ ഇടതു കൈ സിനിയുടെ അരയിൽ പതിഞ്ഞു. സിനിയെ ചുമരിലേക്ക് ചാരി നിർത്തികൊണ്ടവൻ അവളുടെ കവിളിൽ തലോടി. ഇരുവരുടെയും ചുണ്ടുകൾ തമ്മിലുള്ള അകലം കുറഞ്ഞു വന്നു.
സിനിയുടെ കണ്ണുകൾ പതിയെ അടഞ്ഞു. അഫ്സൽ അവന്റെ ചുണ്ടുകൾ സിനിയുടെ ചുണ്ടിലേക്ക് അടുപ്പിച്ചു. സിനിയുടെ ചുണ്ടുകൾ വിറച്ചു തുടങ്ങിയിരുന്നു. ചുണ്ടുകൾ സിനിയുടെ ചുണ്ടുകളിലേക്ക് അടുപ്പിച്ചു അവൻ ചോക്ലേറ്റ് കടിച്ചെടുത്തു.