അഫ്സലിന്റെ നെഞ്ചിലേക്ക് തലവച്ചിരുന്നു ബിനില അവനോട് മറുപടിയായി ഒന്ന് മൂളുക മാത്രം ചെയ്തു.
ബ്ലൗസ് നേരെയാക്കി സാരി വലിച്ചു ചുറ്റി അഫ്സലിന്റെ പിറകെ ബിനിലയും മുറിയിൽ നിന്ന് ഇറങ്ങി.
സിനിയുടെ വീട്ടിലേക്ക് അഫ്സൽ എത്തുന്ന നേരം വീട് പൂട്ടി സിനി മക്കളെയും കൊണ്ട് വീടിനു പുറത്ത് ഇരിപ്പുണ്ടായിരുന്നു. അവരെയും കൂട്ടി അഫ്സൽ പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ എത്തി. ഡ്യൂട്ടി ഡോക്ടറേ കണ്ടു.
വൈറൽ ഫീവർ ആണെന്നും 48 മണിക്കൂർ ഒബ്സെർവഷൻ വേണമെന്നും കൂടെ കേട്ടതും സിനി ചെറുതായി പേടിച്ചു. മുറിയെടുത്തതും മരുന്നും മറ്റും മേടിച്ചതും എല്ലാം അഫ്സൽ തന്നെയായിരുന്നു.
തന്റെ മകൾക്ക് വേണ്ടി ഓടി നടക്കുന്ന അഫ്സലിനെ സിനി ആരാധനയോടെ നോക്കി കണ്ടു. അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരൻ അവൾക്ക് മറ്റെന്തൊക്കയോ ആയി മാറുന്നത് അവൾ അനുഭവിച്ചറിയുകയായിരുന്നു.
സിനിയെയും മക്കളെയും റൂമിൽ ആക്കിയിട്ടേ അഫ്സൽ ഒന്ന് വിശ്രമിച്ചുള്ളൂ. ഇടക്ക് പേടിച്ചിരിക്കുന്ന സിനിയുടെ അടുത്ത് കരഞ്ഞുകൊണ്ട് നിൽക്കുന്ന നന്ദൂട്ടിയെ എടുത്തുകൊണ്ടു അവൻ ഹോസ്പിറ്റലിൽ ഓടി നടന്നു.
റൂമിൽ നിന്നിറങ്ങി അഫ്സൽ ഷഫീദയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.
“കാക്കു ഇന്ന് അവിടെ ഹോസ്പിറ്റലിൽ നിന്നിട്ട് നാളെ വന്നാ മതി. അവിടെ ചേച്ചിയും പിള്ളേരും തനിച്ചല്ലേ.”
“നീയും അവിടെ തനിച്ചല്ലേ പാത്തൂ”
“സാരമില്ല. എന്റെ കൂടെ ചേച്ചിയുണ്ടല്ലോ. അവിടെ ചേച്ചി ഒറ്റക്ക് ഇരുന്നാ ടെൻഷൻ അടിച്ചു വല്ലതും പറ്റും. കാക്കു അവിടെ നിക്ക്”