അപ്പോഴാണ് നടുക്കുന്നൊരു കാര്യം നബീസു ഓർത്തത്. അവൾ കൂവുക മാത്രമല്ല… കുണുങ്ങിച്ചിരിക്കുക കൂടി ചെയ്യുന്നുണ്ട്. ഒരാളൊറ്റക്ക് അങ്ങിനെ ചിരിക്കുമോ..?അവളല്ലാതെ ഇനി വേറാരെങ്കിലും ആ മുറിയിലുണ്ടോ..?
അതോർത്തും പ്രേതത്തെ മുന്നിൽ കണ്ടത് പോലെ നബീസു ഭയപ്പാടോടെ റംലയുടെ മുറിയുടെ ചുവരിന് നേരെ തുറിച്ച് നോക്കി.
ഇതറിഞ്ഞിട്ട് തന്നെ കാര്യം.. കുടുംബത്തെ മാനം കെടുത്തിയിട്ടുണ്ടെങ്കിൽ അറുക്കും താനവളെ…
നബീസു പതിയെ എഴുന്നേറ്റ് ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്ന് പുറത്തിറങ്ങി.എങ്ങും കൂരിരുട്ടാണ്. അവൾ തപ്പിത്തടഞ്ഞ് റംലയുടെ മുറി വാതിൽക്കലെത്തി കാതോർത്തു.
പ്ലക്.. പ്ലക്… എന്ന നേർത്ത സ്വരം അവളുടെ കാതിലെത്തി.
ഇതവൾ സ്വയം ചെയ്യുന്നതല്ലെന്ന് ആ ശബ്ദത്തിൽ നിന്ന് തന്നെ അവൾക്ക് മനസിലായി.
നായിന്റെ മോൾ ആരെയോ മുറിയിൽ വിളിച്ച് കയറ്റിയിട്ടുണ്ട്.
ഒരു മരുമകളായിട്ടല്ല, സ്വന്തം മകളായിട്ടാണ് താനവളെ സ്നേഹിച്ചത്.തന്നോടവൾ ചെയ്ത വഞ്ചന നബീസൂന് സഹിക്കാനായില്ല.
എങ്കിലും ആരായിരിക്കുമത്… ?
വേറൊരു ചിന്തയിൽ നബീസുവൊന്ന് ആടിയുലഞ്ഞു. വീഴാതിരിക്കാനായി ചുവരിൽ അമർത്തിപ്പിടിച്ചു.
പിന്നെ നിലത്തുറക്കാത്ത കാലുകളുമായി, വേച്ചുവേച്ച് ഷംസുവിന്റെ മുറിയുടെ നേരെ നടന്നു.
അത് സംഭവിക്കരുതേ എന്ന പ്രാർത്ഥനയോടെ ചാരിയിട്ട വാതിൽ അവൾ പതിയെ തള്ളിത്തുറന്നു. കൂരിരുട്ടാണെങ്കിലും അവൾ മുറിയിലേക്ക് കയറി.. പതിയെ മുന്നോട്ട് നടന്ന്, ഷംസു കിടക്കുന്ന കട്ടിലിനടുത്തെത്തി. വീണ്ടും ഒന്നുകൂടി പ്രാർത്ഥിച്ച് നബീസു കുനിഞ്ഞ് നിന്ന് അവന്റെ കട്ടിലിലൊന്ന് തപ്പി നോക്കി.
പേടിയോടെ അതിലാകെ തപ്പി നോക്കിയിട്ടും ഷംസു കട്ടിലിൽ ഇല്ലെന്ന് ഞെട്ടലോടെയവൾ മനസിലാക്കി.തളർന്നു കൊണ്ടവൾ കട്ടിലിലേക്ക് വീണു.