എനിക്കാണെങ്കിൽ ആകെ പേടി പോലെ.. പത്രത്തിലെ ഭക്ഷണത്തിൽ കൈകുത്തി നിന്നു ഞാൻ അവരുടെ സംഭാഷണങ്ങൾ ചെവിയോർത്തു..
“”ഇന്നലെ വൈകുന്നേരം വന്നു മോളെ.. “” ചിരിച്ചു മറുപടി പറഞ്ഞു അമ്മ മോളെ കൊഞ്ചിച്ചു..
“”ചേച്ചി ഈ പൈസ അവനു കൊടുക്കാൻ ഏട്ടൻ പറഞ്ഞിരുന്നു…. അവനില്ലേ?””അകത്തേക്ക് നോക്കിയത് ചോദിച്ചപ്പോൾ എന്റെ ഉള്ള ജീവനും പോയി..
“”ഉണ്ട് ഭക്ഷണം കഴിച്ചോണ്ടിരിക്കാ.. മോള് കഴിച്ചില്ലെങ്കിൽ വാ.. “”
“”ഞാൻ കഴിച്ചു.. “”
“”ദേവാ ഇവിടെ വന്നേ “” അമ്മ അകത്തേക്ക് നോക്കി എന്നെ വിളിച്ചു.. ഇവിടെ തന്നെയിരുന്നാൽ എന്തെങ്കിലും സംശയം തോന്നും..
“”എന്താമ്മേ “” ദൈര്യം സംഭരിച്ചു ഞാൻ പുറത്തേക്കു ചെന്നു.. എന്നെ കണ്ടതും ചേച്ചിയുടെ ചിരി മാഞ്ഞത് പോലെ.. ഞാൻ പേടി മറക്കാൻ പരമാവധി ശ്രമിച്ചു.. അവരുടെ മുഖത്തേക്ക് നോക്കി ചിരി വരുത്തി..
“”ഇത് വച്ചോ ഏട്ടൻ തന്നതാ “” എന്റെ കയ്യിലെക്ക് അവർ പൈസ നീട്ടി തന്നു.. കൈ പരസ്പരം തട്ടാതെ ഞാൻ പൈസ വാങ്ങി..
എന്നിട്ട് മോളെ നോക്കിയൊന്നു ചിരിച്ചു.
“”സന്തോഷേട്ടൻ പോയോ ചേച്ചി?”” അമ്മക്ക് സംശയം തോന്നാത്തിരിക്കാൻ വേണ്ടി ഞാൻ വെറുതെ ചോദിച്ചു.. അത് കേട്ടതും ചേച്ചിയെന്നെ അമ്മ കാണാത്തെ രൂക്ഷമായി നോക്കി.
“”പോയി.. പിന്നെ നിന്നോട് അവിടെ വന്നു ആ സ്കൂട്ടിയൊന്നു ശരിയാക്കാൻ പറഞ്ഞിരുന്നു..””
“”ആ ചേച്ചി ഞാൻ വരാം “” ഓ ഇനിയങ്ങോട്ട് പോകണമല്ലോ.. എങ്കിലും വരില്ലെന്ന് പറയാൻ പറ്റില്ലല്ലോ.