കാണാൻ കൊള്ളാവുന്ന ചെക്കന്മാർക്ക് ലൈനും പ്രേമവും ഒന്നും ഉണ്ടാകില്ലന്ന് പറയും പോലെ ആദിയും ആ കാര്യത്തിൽ ഡീസെന്റായിരുന്നു. ഒരുപാട് പെൺകുട്ടികൾ മുട്ടി നോക്കിട്ടുണ്ടെങ്കിലും ചെക്കൻ ആ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കീട്ടില്ല. അവൻ്റെ മുടി ഒരോ ഈഴായി ഒതുക്കുംമ്പോഴും അവൻ്റെ മുഖത്തെ സങ്കടം പൂജ നന്നായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
“വാ…നമ്മക്ക് ചായ കുടിക്കാം. നിൻ്റെ ഇഷ്ട്ടപ്പെട്ട ബ്രെഡും വെണ്ണയും ഉണ്ട്.”
പൂജ അവനെ സന്തോഷിപ്പിക്കാനായി പറഞ്ഞെങ്കിലും അവൻ്റെ മുഖത്ത് അത് കണ്ടില്ല.
“പാവം ൻ്റെ കുട്ടി, ഒരുപാട് ആശിച്ചു” അടുക്കളയിലേക്ക് നടക്കും വഴി പൂജ മനസ്സിൽ പറഞ്ഞു.
സാധാരണ വരാറുള്ള ജോലിക്കാരി കുറച്ച് ദിവസങ്ങളായി വന്നിട്ട്. തൻ്റെ പണിയെല്ലാം ഒതുക്കി പൂജ ഒന്ന് കുളിച്ചു കയറി. നോക്കുംമ്പോൾ ആദിയെ അവിടെങ്ങും കാണുന്നില്ല. ചെറിയ ചാറ്റൽ മഴയുണ്ടായിരുന്നു പുറത്ത്.
സാധാരണ റൂമിലോ ടിവി യുടെ മുന്നിലോ ആണ് വിദ്വാൻ്റെ ഇരിപ്പ്. ഇത്തവണ അവിടെയും ഇല്ല. പൂജ മെല്ലെ മുകളിലേക്ക് കയറി. മുകളിലത്തെ ബാൽക്കണിയിൽ എങ്ങോ ദൂരേയ്ക്ക് നോക്കിയിരിക്കുകയാണ് ആദി. പൂജ പതിയെ ചെന്ന് അവൻ്റെ മുടിയിൽ കൈയിട്ട് അലങ്കോലമാക്കി.
മുടിയിൽ തൊട്ട് കളിക്കുന്നത് ഇഷ്ട്ടമല്ലാത്ത അവൻ സാധാരണ പൂജ അങ്ങനെ ചെയ്യുമ്പോൾ അവൻ അമ്മയുടെ പിന്നാലെ ഓടി അമ്മയുടെ മുടിയും അലങ്കോലമാക്കാറായിരുന്നു പതിവ്. പക്ഷേ ഇത്തവണ അവൻ തൻ്റെ അമ്മയെ ഒന്ന് തിരിഞ്ഞു നോക്കുക മാത്രേ ചെയ്തുള്ളു. പൂജ അവൻ്റെ അടുത്തുള്ള ചൂരൽ കസേരയിൽ ഇരുന്നു മഴയിപ്പോൾ അൽപ്പം ശക്തി പ്രാപിച്ചിട്ടുണ്ട്.