നന്നായി പഠിക്കുമായിരുന്നു പൂജ. വലിയ ലക്ഷ്യങ്ങളൊക്കെ ഉണ്ടായിരുന്നു മനസ്സിൽ ബുക്ക് വായന ആയിരുന്നു പൂജയുടെ ഇഷ്ട്ട ഹോബി. ഒരുപാട് പുസ്തകങ്ങൾ വായിച്ച് കൂട്ടാറുണ്ട്. അവൾ ആഗ്രഹിച്ച ജോലിക്ക് ഒന്നും പോവ്വാൻ പറ്റിയില്ലങ്കിലും സമയം കിട്ടുംമ്പോഴോക്കെ ബുക്ക് വായിക്കും, അത് മാത്രമാണ് ഇപ്പഴും കൂടെയുള്ളത്.
വർഷം ഒന്ന് കഴിയുമ്പേഴേക്കും പൂജ ഒരു ആൺകുഞ്ഞിന് ജന്മം നൽകി ആദി. ഗോവിന്ദന് പൂജയെ അത്ര വലിയ ഇഷ്ട്ടമോ അനിഷ്ട്ടമോ ഇല്ലായിരുന്നു. ഭാര്യ എന്ന് പറയാൻ ഒരു സ്ത്രീ, അത്ര തന്നെ.
കുളിക്കാനായി കയറിയ അവനെയും കാത്ത് പൂജ പുറത്ത് തന്നെ നിന്നു.
“വാ, അമ്മ തോർത്തി തരാം.”
കുളി കഴിഞ്ഞെത്തിയ ആദിയെ ചേർത്ത് നിർത്തി അവൾ അവൻ്റെ തലമുടി നന്നായി തോർത്തി കൊടുത്തു.
“എന്താ ചെക്കൻ്റെ മുടി.”
ആദിയുടെ നീളൻ തലമുടി അവൾ തൻ്റെ വിരലിൽ കോർത്തെടുത്ത് ഒതുക്കി വെച്ചു.
നല്ല നീളൻ മുടിയാണ് ആദിയ്ക്ക്. എത്ര ഒതുക്കി വെച്ചാലും എപ്പഴും ഒന്ന് രണ്ട് നീളൻ മുടി അവൻ്റെ മുഖത്തേയ്ക്ക് ചാഞ്ഞ് കിടക്കും. അങ്ങിങ്ങായ് കളറിംങ് ചെയ്തിട്ടുണ്ട്. സാധാരണ ഒരു പതിനെട്ട് വയസ്സുകാരൻ്റെ ഒരു മതിപ്പും ഇല്ലായിരുന്നു അവന്. നല്ല മെലിഞ്ഞ ശരീരമായിരുന്നു അവന്റേത്. വലിയ ഉയരമോ അതിനൊത്ത തടിയോ ഇല്ല.
മുഖത്ത് പറയാൻ ഒരു പൊടി മീശ പോലും ഇതുവരേയ്ക്കും കിളിർത്തിട്ടില്ല. സാധാരണയ്ക്ക് വിപരീതമായി നല്ല ചുവപ്പൻ ചുണ്ടുകളായിരുന്നു അവന്. എന്നാലും ആ വെളുത്ത് മെലിഞ്ഞ ശരീരവും ആ നീട്ടി വളർത്തിയ മുടിയുമായി നിന്ന് ഒരു ചിരി ചിരിച്ചാൽ മുടിഞ്ഞ ലുക്കാന്നാ എല്ലാവരും പറയണത്.