“അയ്യേ, ഞാനെങ്ങും അടിച്ചിട്ടില്ല,” അവൻ നാണത്തോടെ പറഞ്ഞു.
“അയ്യേ ന്നോ? അതിനെന്താടാ നിനക്കിത്ര നാണിക്കാൻ?”
അവൻ തൻ്റെ ശരീരമിട്ട് ഒന്ന് വളഞ്ഞ് പുളഞ്ഞു നാണം കാട്ടി.
“അമ്മ?” അവൻ സംശയത്തോടെ പൂജയുടെ നേരെ വിരൽ ചൂണ്ടി
“ഇല്ല..”
“സെയിം പിച്ച്” അവൻ ചിരിച്ചു കൊണ്ട് പൂജയെ ഒന്ന് നുള്ളി.
പക്ഷേ പെട്ടന്നാണ് പൂജയുടെ ഇല്ലന്ന മറുപടി അവനെ ശരിക്കും ആശ്ചര്യം കൊണ്ട് മൂടിയത്.
“അപ്പോ…അ…?”
അവൻ എന്താണ് ചോദിക്കാൻ പോകുന്നത് എന്ന് മുൻകൂട്ടി ധാരണയുള്ള പോലെ പൂജ അതിനിടയിൽ കയറി പറഞ്ഞു.
“ഇല്ല.”
“ങേ” ആദിയ്ക്ക് വീണ്ടും ആശ്ചര്യം. ആദിയ്ക്ക് ആകെ കിളി പോയ അവസ്ഥയായി.
“അപ്പോ എന്നെ പറ്റിച്ചതാണല്ലേ നുണച്ചി?” അവൻ ആശ്ചര്യം മറച്ച് കൊണ്ട് പൂജയെ നോക്കി
“നുണച്ചി നിൻ്റെ ഓള്.”
പൂജ താൻ അവസാനം വായിച്ച പേജിൽ തൻ്റെ തലമുടിയിൽ കോർത്ത സ്ലൈഡ് പിൻ അടയാളം വെച്ച് മടക്കി കൊണ്ട് അവനെ നോക്കി. പിന്നെ മുടിയൊന്ന് കെട്ടി വെച്ച് ബാൽക്കണിയിലേയ്ക്ക് നടന്നു. ഇനിയും ഉറങ്ങാത്ത മുംബൈ നഗരം അവരെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ബാൽക്കണിയിൽ നിന്ന് പുറത്തേയ്ക്കുള്ള മുംബൈ നഗരത്തിൻ്റെ ദൃശ്യം ആസ്വദിച്ചു നോക്കുകയാണ് പൂജ. ആദി വേഗം ബെഡിൽ നിന്നും എഴുന്നേറ്റ് അമ്മയുടെ അടുത്തേയ്ക്ക് ചെന്നു.
“സത്യം?” അവൻ വീണ്ടും ചോദിച്ചു.
“എന്ത്?”
“ഇതുവരെ കിട്ടിട്ടില്ല?” അവൻ പൂജയെ നോക്കി.
“ഇല്ലന്ന് പറഞ്ഞില്ലെടാ ചെക്കാ,” പൂജ അവനെ നേക്കാതെ പറഞ്ഞു.