“പിന്നെ, എനിക്ക് വേണ്ടാതെ” പൂജ അവൻ്റെ വയറ്റത്ത് ഒന്ന് നുള്ളി.
വെള്ളം കുടിച്ച് കൊണ്ടിരിക്കുന്ന അവൻ്റെ വയറ്റിൽ നുള്ളിയതും അവൻ്റെ കൈയ്യിലെ കുപ്പി വഴുതി. കുപ്പിയും വെള്ളവും ചെന്ന് വീണത് പൂജയുടെ മടിയിലും. വെള്ളം മുഴുവൻ പൂജയുടെ മടിയിലായി.
“ശ്ശെ” പൂജ ചാടി എഴുന്നേറ്റു.
അത്കണ്ട് ആദി പൊട്ടിച്ചിരിച്ചു.
“എന്നെ ഇക്കിളി ആക്കീട്ടല്ലെ, ഇപ്പം ഒള്ള വെള്ളവും പോയി ഡ്രെസ്സും നനഞ്ഞില്ലെ” അവൻ ചിരി തുടർന്നു.
“നീ പോടാ തെണ്ടി” പൂജ ദേഷ്യപ്പെട്ടു
“എന്നോട് ദേഷ്യപ്പെടുമെന്നും വേണ്ട. സ്വയം വരുത്തി വച്ചതല്ലെ” ആദീ വീണ്ടും ചിരിച്ചു.
“നോക്കി നിക്കാതെ വേഗം ഡ്രസ്സ് മാറ്റിട്ട് കെടക്കാൻ നോക്ക്.”
“വേറെ ഡ്രസ്സ് ഇല്ല പൊട്ടാ.”
“അപ്പോ ആ ബാഗിലുള്ളതോ?”
“അതിലിനി കുറച്ച് ജോഡിയെ ഉള്ളൂ. അതെടുത്താൽ ഇനി തികയൂലാ.”
“തികയൂലേൽ വേറെ വാങ്ങിയാ പോരെ?”
“അല്ലേൽ തന്നെ. നല്ല എക്സ്പെൻസാണ് അതിൻ്റെ കൂടെ ഇനി ഇതും.”
“എന്നാ പിശുക്കത്തി നനഞ്ഞതും ഇട്ട് അങ്ങോട്ട് മാറി കിടന്നോ എൻ്റെടുത്ത് കെടക്കണ്ട”
“നീ പോടാ… കൊരങ്ങാ” പൂജ പല്ലിളിച്ചു കൊണ്ട് ബാത്ത് റൂമിലേക്ക് നടന്നു. അമ്മ പോയതും ആദീ ബഡ്ഡിലേയ്ക്ക് ചാടി കിടന്നു.
ബാത്ത് റൂം തുറക്കുന്ന ശബ്ദം കേട്ട് ആദി ഒന്ന് തല ചെരിച്ചു നോക്കി. പഴയ ചുരിദാർ തന്നെ ഇട്ട് പൂജ അവൻ്റെ അടുക്കല് എത്തി.
“അപ്പോ.. മാറീലെ?” അവൻ ചിരിച്ചു.
“മാറി.”