ഒരു യന്ത്രത്തെ പോലെ അവൾ മെല്ലെ എഴുന്നേറ്റ് ബാത്ത് റൂമിന് അരികിൽ എത്തി
“ടാ….ആദി….”
“ടാ….മോനെ” പൂജ വാതിൽ തട്ടി വിളിച്ചു..
“ടാ വാതിൽ തുറക്കടാ… അമ്മയെ വെറുതെ വിഷമിപ്പിക്കാതെടാ.”
“ടാ സാരല്യ ടാ, നീ എന്താ ഒന്നും മിണ്ടാത്തെ.” പൂജ വീണ്ടും വാതിൽ മുട്ടി.
“ടാ.. വാതില് തൊറക്കടാ അമ്മയ്ക്ക് കൊഴപ്പമില്ലടാ ഞാനല്ലെ. നീ തുറക്ക്”അവന് എന്ത് പറ്റിയെന്ന വെപ്രാളത്തിൽ പൂജ എന്തൊക്കെയൊ പറഞ്ഞു. പിന്നെ ശക്തിയായി ബാത്ത് റൂമിൻ്റെ വാതിലിൽ അടിച്ചു കെണ്ടേയിരുന്നു. ആദി മെല്ലെ വാതിൽ തുറന്നു.
പൂജ മെല്ലെ വാതിൽ തുറന്ന് അകത്തേക്ക് കയറി. ആദീ ചുമരിൽ മുഖം പൊത്തി പിടിച്ചുകൊണ്ട് കരയുകയാണ്.
“ടാ” പൂജ മെല്ലെ വിളിച്ചു.
“സോറി അമ്മ, അറിയാതെ പറ്റിയതാമ്മാ. സോറി അമ്മാ” അവൻ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ നിലവിളിയ്ക്കുകയായിരുന്നു.
“എനിക്കറിഞ്ഞൂടെ നിന്നെ, നീ എൻ്റെ വാവയല്ലേടാ,” പൂജ അവനെ തിരിച്ചു നിർത്തി.
“സോറി അമ്മാ” അവൻ വീണ്ടും കരഞ്ഞു കേണ്ടേ ഇരുന്നു. അവൻ്റെ കരച്ചിൽ കണ്ടാൽ അറിയാം അങ്ങനെ സംഭവിച്ചു പോയതിൽ അവന് അതിയായ സങ്കടമുണ്ടെന്നത്.
“അയ്യേ ഇങ്ങനെ കരഞ്ഞാലോ കൊച്ച് പിള്ളേരെപ്പോലെ, വന്നേ” പൂജ അതും പറഞ്ഞ് ബക്കറ്റിൽ നിന്ന് കുറച്ച് വെള്ളമെടുത്ത് തൻ്റെ കഴുത്ത് ഒന്ന് കഴുകി. പിന്നെ ആദിയുടെ മുഖവും ഒരു കുഞ്ഞി കുട്ടിയെ പരിചരിക്കുന്നപ്പോലെ അവൻ്റെ മുഖം കഴുകിച്ച് പൂജ അവനെയും കൊണ്ട് റൂമിലേക്ക് നടന്നു.