“ങേ… എൻ്റെ ചെണ്ടക്കോലോ? എന്റേൽ എവ്ട്ന്നാ ചെണ്ടകോൽ?” അവൻ കാര്യം മനസ്സിലാകാതെ പൂജയെ നോക്കി.
മറുപടിയായി പൂജയുടെ ചുണ്ടിൽ ഒരു കള്ളച്ചിരി ആയിരുന്നു.അത് കണ്ടിട്ടും ആദിയ്ക്ക് അത് അത്ര പെട്ടെന്ന് ഓടിയില്ല. കുറച്ച് സമയത്തെ ആലോചനയിൽ അവൻ പെട്ടെന്ന് ഉണർന്നു.
“അമ്മാ..” അവൻ അലറി.
അവന് സംഭവം മനസ്സിലായി എന്നറിഞ്ഞ പൂജ പൊട്ടിച്ചിരിച്ചു.
“വല്ലാണ്ട്..കളിയാക്കിയാലുണ്ടെല്ലോ, നല്ല അടി വെച്ച് തരും ഞാൻ..” ആദി സ്വൽപ്പം ഗൗരവത്തോടെയും സ്വൽപ്പം ചമ്മലോട് കൂടിയും പറഞ്ഞു.
“അടിക്കാൻ നീ ഇങ്ങോട്ട് വാ” പൂജ ചിരിയോടെ പറഞ്ഞു.
ലാൽബാഗ് തടാകത്തിൽ എത്തിയപ്പോഴേക്കും നല്ല മഴ ലെയ്ക്ക് ആണേല് അഞ്ച് മണി വരെയുള്ളു താനും. ഇത്രേം ദൂരം വന്നതല്ലേ കണ്ടിട്ടേ പോവ്വുന്നുള്ളു എന്ന് ഇരുവരും തീരുമാനിച്ചു. ഇരുവരും പാസ് എടുത്ത് ഉള്ളിൽ കയറി രണ്ട് പേർക്കും കൂടി ഒരു കുട മാത്രേ ഉണ്ടായിരുന്നുള്ളു. വൈകുന്നേരം ലാൽ ബാഗ്കരയിലൂടെ നടന്നാൽ കാണാവുന്ന പ്രകൃതി ഭംഗി അതൊന്ന് വേറെ തന്നെയാ. പക്ഷേ മഴ ചെറുതായി ചതിച്ചോ എന്നൊരു തോന്നൽ.
ആദി ഒരു ബനിയനും ത്രീ ഫോർത്തും പൂജ ഒരു വെള്ള ചുരിദാറും ആയിരുന്നു വേഷം. ഒറ്റ കുട ആയതിനാൽ ഇരുവരും അത്യാവശ്യം നന്നായി നനഞ്ഞു. ഒരു മണിക്കൂർ നടന്ന് കാണാനുണ്ട് തടാക ഭംഗി.
കുറച്ച് കഴിഞ്ഞപ്പോൾ തന്നെ മഴ മാറി. പിന്നെ അവർ ഇഷ്ട്ടം പോലെ തടാക ഭംഗി ആസ്വദിച്ചു കൊണ്ട് നടന്നു. കുറേ ഫോട്ടോയും സെൽഫിയും എല്ലാം എടുത്ത് അവർ ആ സമയം ചിലവിട്ടു. കുറച്ച് സമയം കൂടെ അവിടാവിടെയായി തങ്ങി നിന്നപ്പോൾ ന്ദേ വരുന്നു വീണ്ടും മഴ.