“അതിനാണോ നീ ഇത്ര വിഷമിച്ചത്? അയ്യേ” അവൾ അവനെ കളിയാക്കി. പൂജ അത് കൂടി പറഞ്ഞപ്പോൾ ആദിയ്ക്ക് എന്തോ ഭാരം ഇറക്കി വെച്ചപ്പോലായി.
ഇരുവരും ഫ്രഷ് ആയി. റൂം വേക്കേറ്റ് ചെയ്തിറങ്ങിയ ശേഷം ബാംഗ്ലൂരിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെ ലക്ഷ്യമാക്കി കാർ പായിച്ചു.
കർണാടക മ്യൂസിയവും, പാലസും, ടിപ്പു സുൽത്താൻ്റെ കോട്ടയും കഴിഞ്ഞ് പൂജ കാർ റോഡിലൂടെ മിന്നിച്ച് വിടുകയാണ്. പെട്ടെന്നാണ് റോഡിൽ നല്ല ബ്ലോക്ക്. നല്ല ചെണ്ട മേളമാണ് മുന്നിൽ. ആദീ കാറിന് പുറത്തേക്ക് തലയിട്ട് മുന്നിലേക്ക് ഏന്തി വലിഞ്ഞ് നോക്കി.
“ന്തോ… ആഘോഷമാണ്. ചെണ്ടക്കൊട്ട് ഒക്കെ ഉണ്ട്” അവൻ പറഞ്ഞു.
“ഇവിടുത്തെ വല്ല ഫെസ്റ്റിവലും ആവും” പൂജ മുന്നിലേക്ക് നോക്കി പറഞ്ഞു.
ഒച്ചിഴയുന്ന വേഗത്തിൽ കാറ് മെല്ലെ നീങ്ങി തുടങ്ങി. മെല്ലെ ശബ്ദത്തിനരികെ എത്തി. സംഭവം ഒരു വലിയ മാളിൻ്റെ ഉദ്ഘാടനമാണ്.
“കേറണോടാ?” പൂജ ചോദിച്ചു.
“വേണ്ടമ്മ, നമ്മക്ക് ലാൽബാഗ് തടാകം മതി.”
വണ്ടി നീങ്ങുംമ്പോഴും കാറിന് പുറത്തേക്ക് തലയിട്ട് അവൻ ചെണ്ട മേളം നോക്കിയിരുന്നു.
“യ്യോ.”
“ന്ത് പറ്റിയെടാ?”
“ഒരു ചെണ്ടക്കാരൻ്റെ ചെണ്ടക്കോല് പൊട്ടി പോയമ്മാ” ആദി വിഷമത്തോടെ പറഞ്ഞു.
“പാവം ല്ലെ മ്മാ” കാറിന് സ്പീഡ് കൂടിയിട്ടും അവൻ തിരിഞ്ഞ് തിരിഞ്ഞ് നോക്കി.
“നിനക്ക് അത്ര വിഷമാണേൽ, നീ നിൻ്റെ ചെണ്ടക്കോൽ അയാൾക്ക് കൊടുത്തേര്” പൂജ ചിരിയടക്കി കൊണ്ട് കളിയാക്കി പറഞ്ഞു.