“എത്ര നാളായി നിന്നെ ഇങ്ങനെ കെട്ടിപ്പിടിച്ച് കിടന്നിട്ട്.”
ആദിയും തൻ്റെ അമ്മയെ വീഴാതെന്നോണം കെട്ടിപ്പിടിച്ചു.
“വല്യ ചെക്കനായിന്നാ വിചാരം.”
വീട്ടീന്ന് കൂടെ കിടക്കാൻ പറഞ്ഞാൽ എന്ത് ഗമയാ ചെക്കന്” പൂജ അവനെ കളിയാക്കി.
“ഞാനിപ്പം കുഞ്ഞുവാവയല്ല. വല്യ ചെക്കനാ എൻ്റെ അംഗഭംഗങ്ങളൊക്കെ വലുതായി.”
“എന്തോന്ന് എന്തോന്ന്? എന്തോന്ന് വലുതായിന്നാ?” പൂജ ചിരിയടക്കി കൊണ്ട് പറഞ്ഞു.
“അംഗഭംഗങ്ങൾ..” അവൻ ഇച്ചിരി ഗമയായിട്ടു പറഞ്ഞു.
“അയ്യടാ, അവൻ്റെ ഒരു അംഗഭംഗങ്ങൾ. സാർ അതിൻ്റെ അർത്ഥമൊന്ന് പറഞ്ഞെ?”
പൂജ ചിരി അടക്കാനാവതെ ചിരിച്ചു.
“അതിൻ്റെ അർത്ഥം..ആ അർത്ഥമൊന്നും എനിക്കറിയില്ല. പക്ഷേ കാര്യം മനസ്സിലായില്ലെ?”
“എടാ പൊട്ടാ, നിനക്ക് വയസ്സ് നൂറ് ആയാലും നീ എനിക്ക് കുഞ്ഞുവാവയാടാ, അമ്മേടെ കുഞ്ഞുവാവ” പൂജ അവനെ ഒന്നുകൂടി മുറുകെ കെട്ടി പിടിച്ച് അവൻ്റെ കവിളിൽ ഒരുമ്മ കൊടുത്തു
“അമ്മേ.. ഐ ലവ് യൂ” ആദി ഉറക്കചടവോടെ പറഞ്ഞു.
“ഈ ചെക്കൻ്റെ ഒരു കാര്യം” പൂജ ഒന്നുകൂടി അവനെ വാരി പുണർന്നു കൊണ്ട് ഉറക്കത്തിലേക്ക് വീണു.
ഫോണിലെ സ്ഥിരം അഞ്ച് മണി അലാറം കേട്ട് കൊണ്ടാണ് പൂജ ഉണർന്നത്. കൈയ്യെത്തിച്ച് മുൻ സീറ്റിൽ നിന്ന് ഫോൺ എടുത്ത് അലാറം ഓഫാക്കി.
തന്നെ മുറുകെ പിടിച്ച അവൻ്റെ കൈകളെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം പൂജ അവനെ ഒന്നുകൂടി കെട്ടിപ്പിടിച്ചു കിടന്നു. എന്നും അഞ്ച് മണിയ്ക്ക് എഴുന്നേറ്റ് ശീലമുള്ള പൂജയ്ക്ക് ഉറക്കം വന്നില്ലങ്കിലും അവൾ അവൻ്റെ ശ്വാസത്തിൽ ആ തണുപ്പിൽ അലിഞ്ഞ് ചേർന്ന് അങ്ങനെ കിടന്നു.