പൂജ അവനെ നോക്കി ചിരിച്ചു.
“അമ്മ ഓക്കെ ആണെങ്കിൽ ഞാൻ ഡബിൾ ഓക്കെ.”
റോഡരികിൽ നിന്ന് കുറച്ച് ഉള്ളിലേക്ക് മാറി നിറയെ മരങ്ങൾ നിറഞ്ഞ സ്ഥലത്ത് ഒരു മരച്ചുവട്ടിൽ പൂജ കാർ പാർക്ക് ചെയ്തു. തികച്ചും സുരക്ഷിതമായ സ്ഥലം. വലിയ പടുക്കൂറ്റൻ ആൽ മരങ്ങളും തേക്കും നിറഞ്ഞ മരങ്ങൾക്കിടയിൽ ചെറിയ കിളി കൊഞ്ചലുകൾ മാത്രമായിരുന്നു അവർക്ക് കൂട്ട്.
അത്യാവശ്യം നല്ല തണുപ്പ് ഉണ്ടായിരുന്നു. ബാഗിൽ നിന്ന് ഒരു കമ്പിളി പുതപ്പെടുത്ത് പുതച്ച് ഇരുവരും കാറിന് പുറത്തിറങ്ങി.
“വണ്ടർഫുൾ ഡിഫ്രന്റ് എക്സ്പീരിയൻസ്, അല്ലെടൊ?” പുറത്ത് പെയ്തിറങ്ങിയ മഞ്ഞിൽ ആകാശത്ത് നിന്ന് അവരെ നോക്കി ചിരിക്കുന്ന ചന്ദ്രനെ നോക്കി പൂജ മെല്ലെ പറഞ്ഞു.
“പിന്നല്ലാതെ. ഇത്രെം സുഖം വേറെ ഏത് ഹോട്ടലിൽ കിട്ടുംല്ലെ മ്മാ?”
പൂജ അവനെ നോക്കി ചിരിച്ചു. കൂടെ ഇരുവരും കൈ പരസ്പരം അടിച്ച് സന്തോഷം പ്രകടിപ്പിച്ചു.
കുറച്ച് നേരം കാറിൻ്റെ ബോണറ്റിൽ ഇരുന്ന് ഇരുവരും പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ചു.
“കിടക്കാടാ?”
“ആ.”
കാറിൻ്റെ പിന്നിലെ സീറ്റിന് അത്യാവശ്യം വീതി ഉണ്ടായിരുന്നു ഒരാൾക്ക് സുഖമായി മലർന്ന് കിടക്കാം പക്ഷേ രണ്ടാൾ ആവുമ്പോ.
“ഇനി നേരം വെളുക്കാൻ അധികം ഒന്നും സമയമില്ല. നമുക്ക് രണ്ടാൾക്കും ചരിഞ്ഞങ്ങ് കിടക്കാം. അല്ലെടാ?”
“ഞാൻ റെഡി.”
ഇരുവരും കാറിൽ കയറി ലോക്ക് ചെയ്തു. ഇരുവരും ആ ചെറിയ സീറ്റിൽ ചരിഞ്ഞ് മുഖത്തോട് മുഖമായി കിടന്നു. പിന്നെ കമ്പിളി കൊണ്ട് പുതച്ചു. ആദി അരികിലും പൂജ അറ്റത്തും ആണ് കിടന്നത്. പൂജ അവനെ നന്നായി കെട്ടിപ്പിടിച്ചു കിടന്നു.