‘ചേച്ചി , നല്ല മണം , എന്താ അത് ..’
ഉഷ സ്പ്രൈ കാട്ടി കൊടുത്തു . .
‘രാജേട്ടന്റെ ഗിഫ്‌റ്റാ.. ‘
‘ ഹായ് .. ഏട്ടൻ ഇപ്പൊഴും ഗിഫ്റ് ഒക്കെ ഉണ്ടോ . . ‘
അവൾ ചിരിച്ചു . .
‘അതെന്താ , ഞങ്ങൾ ചെറുപ്പമല്ലേ .. ‘
‘രണ്ടു പിള്ളേർ ആയി ആപ്പോഴാ . . ആഹാ ബോഡി സ്‌പ്രേ . . എവിടൊക്കെ അടിക്കാനാ . . ‘ അവൾ കുലുങ്ങി ചിരിച്ചു ..
‘പെണ്ണെ , അടങ്ങി നിൽക്ക് . . ‘ അവൾ ചിരിയിൽ ദേഷ്യം കലർത്തി പറഞ്ഞു .. ‘നിനക്കു വേണോ . . ‘
‘അയ്യോ ,.. നിങ്ങൾക്ക് ഭർത്താവു സ്നേഹത്തോടെ തന്നതല്ലേ ,, എനിക്കു വേണ്ടായേ . . ‘ ‘ നല്ല മണം .. സെലെക്ഷൻ കൊള്ളാം . . ‘
കുഞ്ഞിനേയും കൊണ്ട് ആദ്യമായിട്ടാണ് അവർ അന്ന് പുറത്തേക്ക് ഇറങ്ങുന്നത് .. ഒരു ചെറിയ മാസ്ക് ഒക്കെ കരുതലായി വെച്ച് കുഞ്ഞിനെ അമ്മയുടെ കൈയിൽ കൊടുത്തു . . മോന്റെ കൈ പിടിച്ചു ഇറങ്ങിയപ്പോൾ സോനുവിന്റെ അമ്മയും അഞ്ജുവിന്റെ കൂടെ കൂടി .. വഴിയിൽ വെച്ച് പഠിപ്പിക്കുന്ന കുട്ടിയുടെ അമ്മയെ കണ്ടു . .
‘ഉഷ ടീച്ചറെ , എന്നാണ് സ്കൂളിലേക്ക്
വരുന്നത് .. ? ‘
‘ഒന്നു രണ്ടു മാസം വേണം .. ചേച്ചി ഇനി . . ‘
‘ടീച്ചർ ഇല്ലാത്തതുകൊണ്ട് അവളുടെ ഇംഗ്ലീഷ് ഒക്കെ കണക്കാ .. അവൾക്ക് ടീച്ചറെ വലിയ കാര്യമാണ് ..’