ഹ്മ്മ് വരാം ചന്ദ്രേട്ടാ.
എന്താ കാർത്തി ചന്ദ്രേട്ടൻ എന്താ പറഞ്ഞെ..
ഒന്നുമില്ലെടാ വാ നമുക്ക് ഒന്ന് പുറത്ത് പോയിവരാം എന്ന് കാർത്തി പറഞ്ഞെങ്കിലും.
എന്താ കാർത്തി ചന്ദ്രേട്ടൻ പറഞ്ഞെ.. അത് പറ.
ഒന്നുമില്ല എന്നല്ലേ പറഞ്ഞത് നീ വാ നമുക്കൊന്ന് ചന്ദ്രേട്ടൻ നില്കുന്നിടം വരെ പോയി വരാം എന്ന് പറഞ്ഞോണ്ട് കാർത്തി മനുവിനോട് ദേഷ്യപ്പെട്ടു.
എടാ അതിനു നീയെന്തിനാ ദേഷ്യപെടുന്നേ.
എന്താ കാര്യം അതുപറ.
മനു നീ വായോ എന്നല്ലേ പറഞ്ഞെ അവിടെ എത്തിയിട്ട് പറയാം പോരെ.
ഹ്മ്മ് എന്നാ വേഗം വായോ..
മനുവും കാർതിയും വണ്ടിയെടുത്തു പുറപ്പെട്ടു.
മനു കാർത്തിയെ തന്നെ നോക്കികൊണ്ടിരുന്നു.
കാർത്തിയാണേൽ ഒന്നും മിണ്ടാതെ ഡ്രൈവിംഗ് ചെയ്തോണ്ടിരുന്നു..
കുറച്ചു ദൂരം ഓടിയ കാർ ഹോസ്പിറ്റലിന്നു മുൻപിലേ പാർക്കിങ്ങിലേക്ക് കയറ്റി കൊണ്ട് കാർത്തി മനുവിനോട്.
നീ ഇറങ് മനു ചന്ദ്രേട്ടൻ ഇവിടെ കാണും വാ എന്ന് പറഞ്ഞു വിളിച്ചോണ്ട് കാർത്തി നടക്കാൻ തുടങ്ങി.
കൂടെ മനുവും..
ഹോസ്പിറ്റലിനു മുന്നിൽ കാർത്തിയെയും മനുവിനെയും പ്രദീക്ഷിച്ചു അക്ഷമനായി നിൽക്കുന്ന ചന്ദ്രേട്ടനെ കണ്ടതും കാർത്തി നടത്തം ഒന്ന് സ്പീഡിൽ ആക്കി.
ചന്ദ്രേട്ടന്റെ അടുത്തെത്തിയ കാർത്തി നിന്നുകൊണ്ട്.
എന്താ ചന്ദ്രേട്ടാ അച്ഛന് എന്താ പറ്റിയെ..
മോനെ കാർത്തി അരവിന്തേട്ടന്ന് .
എന്താ പറ്റിയെ ഒന്ന് പറ ചന്ദ്രേട്ടാ..