“” അതായിരുന്നോ.. അച്ഛന്റെ വണ്ടി അച്ഛൻ പണിക്ക് പോകുമ്പോ കൊണ്ടോയി… എന്തേ… “”
“” ഓ…. ഇതിൽ എണ്ണ… “”
“” അതോർത്ത് നീ പേടിക്കണ്ട! ഞാൻ 50₹ക്ക് എണ്ണ അടിച്ചു തരും “”
“” 50₹ രൂപക്കോ … “”
“” എന്റെ കൈയിൽ അത്രേ ഒളൂ. പിന്നെ അതിന്റെ പോക്കേ ഉള്ളൂ… “”
“” ഇന്നാ കേറിരി.. ആദ്യം പെട്രോൾ അടിച്ചിട്ട് പോകാം.. “”
പമ്പിൽ പോയി പെട്രോൾ അടിച്ച് അവന് പാറഞ്ഞ പോലെ ആ പെണ്ണിന്റെ വീട്ടിലോട്ട് പോയി.. അവൻ ബാക്കിലിരുന്ന് വഴി അങ്ങോട്ടാണ് എങ്ങോട്ടാണ് എന്നൊക്കെ പറയുന്നുണ്ടായിരുന്നു.. എനിക്ക് അറിയാവുന്ന വഴിയിൽ ആയത് കൊണ്ട് ഞാൻ അത് മൈന്റ് കൊടുക്കാതെ നേരെ ഓടിച്ചോണ്ടിരുന്നു..
“”” ഇവനിതേത് വർഷേടെ വീട്ടിക്കാ പോകുന്നെ “””
“” ടാ.. കുറച്ചൂടെ പോയാൾ ഒരു വലിയ മരം കാണാം അതിന്റെ അപ്പർത്താ “”
ഞാൻ നേരെ പോയി ആ മരത്തിന്റെ അടുത്തെത്തിയതും
“”” ഈ വർഷേടെ വീട്ടിക്കായിരുന്നോ ഇവൻ വന്നേ “””
“” നീ ഇവളെ കാണാൻ ആണോ വന്നേ “”
“” ആ… പിന്നെ അതല്ലേ ഞാൻ വരുമ്പോ പറഞ്ഞേ.. “”
ഞാൻ അവളുടെ വീട്ടിന്റെ മുന്നിലുള്ള റോഡ് സൈഡിൽ വണ്ടി നിർത്തി അവളുടെ വീട്ടിലേക്കും വീട്ടിന്റെ പരിസരത്തെക്കും നോക്കി ആരെയും കണ്ടില്ല. നോക്കി നോക്കി ബോറടിച്ചപ്പോൾ വണ്ടിയിൽ കേറി പോകാൻ സ്റ്റാർട്ട് ചെയ്തതും അവള് ടെറസ്സിന്റ മുകളിൽ ബുക്കും പിടിച്ച് നടക്കുന്നത് കണ്ട്. അവന് അത് കണ്ടതും എന്റെ പുറത്ത് മാന്തി കൊണ്ട്