“” എങ്ങനെ… കാണാൻ ചന്തണ്ടോ… “”
“” ആട… നല്ല ലുക്കാ… നല്ല ശരീര വളർച്ചയും ഉണ്ട്… നിന്റെ അപർണ ഇല്ലേ.. സോറി.. അപർണ ഇല്ലേ അവളുടെ അത്രക്ക് ഇല്ല.. ഒരു രണ്ട് പടി പുറകോട്ട് അത്ര… “”
“” ഓ… ഇപ്പൊ എങ്ങോട്ടാ… പോണേ… “”
“” അവള്ടെ വീട്ടിക്കൊന്ന് പോയാലോ “”
“” വീട്ടിക്കോ “”
“” വീട്ടിക്കല്ല.. വീടിന്റെ പരിസരത്തിക്ക് “”
“” അതിന് നിനക്ക് അവളുടെ വീടാറായോ “”
“” അതറിയാം “”
“” എങ്ങനെ അറിയാന്ന് “”
“” ഇന്നലെ വൈകുന്നേരം ഞാൻ മീൻ വാങ്ങിക്കാൻ വണ്ടി എടുത്ത് പുറത്തേക്ക് ഇറങ്ങിയതാ. അപ്പോ അതാ എന്റെ മുന്നിൽ കൂടെ അവള് ബൈക്കിൽ പോണ്. അവളുടെ അച്ഛന്റെ ഒപ്പം ആണെന്ന് തോന്നുന്നു. ഓടിക്കുന്ന ആളെ നോകീല.. ഞാനും വണ്ടിയിൽ തിരിച്ചു അവരുടെ വൈത്താലേ മെല്ലെ പോയി. അവര് ഒരു വീട്ടിൽ കേറിയതും ഞാൻ തിരിച്ചു പൊന്നു… “”
“” അത് അവളുടെ കുടുംബക്കാരെ വീട്ടിക്ക് ആണെങ്കിലോ.. “”
“” യൂണിഫോം ഇട്ടിട്ടോ.. “”
“” എവിടെയാ… “”
“” കുറച്ചു പോണം… “”
“” നീ വണ്ടിഎടുക്കോ “”
“” ആ എടുക്കാം നീ മാറ് “”
“” അതല്ല മൈരേ… നീ നിന്റെ വണ്ടി എടുക്കൊന്ന് “”
“” അതിന് എനിക്കെവിടുന്നാ വണ്ടി “”
“” എടാ.. മോനെ നിന്റെ അച്ഛന്റെ… “”
“” നിന്റെ അച്ഛൻ,, തൊടങ്ങി നായി രാവിലെ തന്നെ തന്തക്കു വിളിക്കുന്നത് “”
“” എടാ… നിന്റെ ഫാദറിന്റെ വാഹനം എടുക്കുമോന്നാ ഞാൻ ചോദിച്ചേ.. “”