“” എന്തടാ… നീ വിളിച്ചേ… “”
📳 “” എടാ.. നമുക്ക് ഒന്ന് പൊറത്ത് പോയാലോ “”
“” ആരെ പൊറത്ത് “”
📳 “” അന്റെ… എടാ നീ എന്റെ വീട്ടിക്ക് വാ “”.
“” ഈ… മഴയത്തോ “”
📳 “” മഴയൊന്നും ഇല്ല.. നീ വാ നമ്മുക്ക് മിൽക്ക് അടിക്കാ.. (അവിൽ മിൽക്ക് )
“” ആണോ… ന്നാ പ്പോ വരാ… “”
ഞാൻ ഫോൺ കട്ട് ചെയ്ത്. അമ്മയോട് ഒന്ന് ചെറുതായി പൊറത്തേക്ക് പോവാന്ന് സൂചിപ്പിച്ച് വണ്ടിയിൽ കേറി അവന്റെ വീട്ടിലേക്ക് പോയി.. അവന്റെ വീട്ടിൽക്ക് ഇവിടുന്ന് ഒരു കിലോമീറ്റർ ദൂരം ഉണ്ട്.. എന്ന് റെഡ് അലേർട്ട് ആണെന്ന് പറഞ്ഞിട്ട് മഴയും ഇല്ല വെയിലും ഇല്ല.. വല്ലാത്തൊരു അവസ്ഥയിലാ ഇവ ലോകം പോകുന്നത്.. ഞാൻ വണ്ടിയിൽ ഇരുന്ന് ആക്സിലേറ്റർ ഒന്ന് കൂട്ടി കൊടുക്കുക മാത്രം ചെയ്തു. വണ്ടിഎന്നെ എത്തേണ്ട സ്ഥലത്ത് എത്തിച്ചു തന്നു. ഞാൻ അവന്റെ വീട്ടിന്റെ അടുത്തേക്ക് പോയി. പുറത്തു തന്നെ അവൻ പുതിയ ഡ്രെസ്സിൽ നിക്കുന്നുണ്ടായിരുന്നു.. ഞാൻ. അടുത്തേക്ക് ചെന്ന് ചോദിച്ചു..
“” എന്താടാ… കോസ്റ്റ്യുമ്മിൽ ആണല്ലോ.. ടൗണിൽ പോകാനാണോ.. “”
“” എല്ലടാ.. ഞാൻ പറഞ്ഞില്ലേ. ആ വർഷേടെ കാര്യം.. “”
“” ഏത് വർഷ ഇപ്പൊ പറഞ്ഞന്ന് “”
“” ഇല്ലേ.. നമ്മുടെ സ്കൂളിലുള്ള വർഷ “”
“” നമ്മുടെ പ്ലസ് ടു വിലും പ്ലസ് വണ്ണിലും എത്ര വർഷമ്മാരുണ്ട് “”
“” നമ്മുടെ പ്ലസ് ടു വിൽ തന്നെ “”
“” അല്ല നിനക്ക് അവളെ പേര് എവിടുന്ന് കിട്ടി.. “”
“” അത് ഒരു ദിവസം അവള് ടെ എടുത്തുകൂടെ പോയപ്പോ അവള്ടെ ഫ്രണ്ട് വിളിക്കുന്ന കേട്ടതാ… “”