അപർണ : ” അത് ശരി! അപ്പൊ അതാണ് കാര്യം ‘. ഞാ കരുതി ഇവൻ ഞാൻ ഇല്ലാത്തോണ്ട് പോവാത്തത് ആണെന്ന്… ”
ആന്റി : ” നിന്ന് കിന്നാരിക്കാതെ താഴേക്ക് വാടി.. അമ്മ കാച്ചിയ എണ്ണ താലേ തേച്ചു തരാ…,. മുടിയൊക്കെ കണ്ടില്ലേ പറി കളിക്കണ്. വേം വാ.. ”
അതും പറഞ്ഞു തള്ള പുറത്തേക്ക് പോയി..
” നിന്റെ അമ്മ പറഞ്ഞെ ശരിയാ…. ”
” എന്ത്.. ”
” നിന്റെ മുടിയൊക്കെ ആകെ കോലം കെട്ട്.. പോയി എണ്ണ തേച്ചു കുളിച്ചോ ”
” നീ… എന്താ പറഞ്ഞെ.. ഞാൻ കാരണാണ് ഇന്ന് പോവാഞ്ഞേ ന്നല്ലേ. ഇന്ന് സ്കൂൾ ലീവല്ലേ ”
” അതിനെന്താ… രാവിലെ തന്നെ ഞാൻ നിന്നെ കാണാൻ വന്നില്ലേ… ”
” പോടാ…. നീ അമ്മടെ ബ്ലൗസ് തരാൻ വന്നതല്ലേ… ”
” അങ്ങനെ ആണേൽ അത് എനിക്ക് വൈകുന്നേരം തന്നാൽ പോരെ.. അല്ലെങ്കെ എന്റെ അമ്മക്ക് കൊണ്ടന്നാ പോരെ.. ഇതിപ്പോ രാവിലെ തന്നെ ഞാൻ കൊണ്ടന്നില്ലേ ”
” എന്തിന്… ”
” എന്തിനെന്നോ…. അത് കൊള്ളാം! നിന്നെ കാണാൻ! ഞാൻ അതൊന്നും എടുത്ത് ഇതു വരെ വന്നിട്ടില്ലല്ലോ ”
” മ്മ്… ”
” ഒന്നു ചിരിക്കടോ… ”
” ഈ….. മതിയോ… ”
” വാ… താഴേക്ക് പോവാ.. ഇനി കണ്ടിലേ അമ്മ പിന്നേം തെരഞ്ഞ് വരും ”
” അതിനു മുൻപ് നീ ഒന്ന് എന്റെ അടുത്തേക്ക് വന്നേ.. വാ…. ”
” എന്തിനാ വന്നിട്ട് എന്നെ തല്ലാനാണോ ”
” അല്ല വാ….. അഹ് വാ..ന്നേ…… ”
അവളെന്നെ രണ്ട് കയും വിരിച്ചു പിടിച്ച് എന്നെ വിളിച്ചു.. കെട്ടിപ്പിടിക്കാൻ ആണെന്ന് കരുതി ഞാൻ ചെന്നു..