“” ഞാൻ ആളെ പറഞ്ഞാൽ അപർണ യുടെ എന്തോ പറയാൻ വന്നല്ലോ രാവിലെ അത് പറയോ.. “”
“” അപർണ തന്നെയാ ആള് “”
“” അപ്പൊ രണ്ടാൾക്കും പരസ്പരം ഇഷ്ട്ടാ.. “”
“” അതെ.. ഇനി പറ. എന്താ അപർണ ആയുള്ള സംഭവം “”
“” എന്ത് സംഭവം.. അവൾക്ക് നിന്നേ പണ്ടേ ഇഷ്ടം ആയിരുന്നു.. എനിക്കും.. അവൾക്ക് നിന്നെ കുറിച്ച് പറയാനേ നേരം ഉണ്ടായിരുന്നുളൂ.. ഓരോന്ന് എന്നോട് വന്ന് പറയും… എനിക്ക് നിന്നെ ഇഷ്ടമുള്ള കാര്യം അവൾക്ക് അറിയില്ലായിരുന്നു..
അവള് ഓരോന്ന് നിന്നെ കുറിച് പറയുമ്പോൾ എനിക്ക് അവളോട് അസൂയ തോന്നും.. പിന്നെ അപർണക്ക് എന്നേക്കാൾ എത്രയോ കാലത്തെ പ്രേമം ആണെന്ന് പറഞ്ഞപ്പോ.. എനിക്ക് നിന്നോടുള്ള മോഹം നിന്നു.. എന്നേക്കാൾ കാണാൻ കൊള്ളാവുന്ന അപർണ ആ കാലം മുഴുവനും നിന്റെ സ്നേഹം പിടിച്ച് പറ്റാൻ വേണ്ടി നടന്നിട്ടും നീ മൈൻഡ് പോലും ചെയ്തില്ല.. അപ്പഴാ ഞാൻ.. അപ്പളാ നിന്നെ ഇന്ന് കണ്ടേ.. ഞാൻ വിചാരിച്ചു.. നീ എന്നെ കാണാൻ വന്നതാണെന്ന്. ഞാൻ ഒന്ന് ചൂണ്ട ഇട്ട് നോക്കിയതാ.. അപ്പോ നീ വേറെ ആളെ ചൂണ്ടേൽ ചെന്ന് കൊത്തി.. “”
“” ഹലോ… നീ പോയോ.. കേക്ക്ണ്ടോ… “”
“” ആ.. പറ.. പറ.. “”
“” അല്ല എപ്പളാ നിങ്ങള് സെറ്റായത് “”
“” ദാ.. ഈ അടുത്ത്.. “”
“” അയ്യോ… അപ്പോ കൊറച്ചു മുന്നേ ചൂണ്ട ഇടാണെൽ നീ കൊത്തീന്ന് അല്ലേ “”
ആ ചോദ്യത്തിന് ഞാൻ ഒന്നും മിണ്ടാതെ നിന്നു.. എന്തെങ്കിലും പറഞ്ഞാ അതിൽ കേറി വരും..
“” ഹലോ… അമലെ… ഞാൻ ചുമ്മാ പറഞ്ഞതാ.. “”