“” ഇല്ല.. എനിക്ക് അവനെന്നല്ല ആരെയും ഇഷ്ട്ടല്ല “”
“” അയ്യോ.. അങ്ങനെ ഒരു എടുപ്പിടീന്ന് ചാടി എടുക്കുന്ന തീരുമാനം നല്ലതാണോ! സമയമെടുത്ത് പറഞ്ഞാ മതി.. എനിക്ക് ഒരു ധൃതിയുമില്ല “”
“” സമയമെടുത്ത് പറയാനൊന്നും ഇല്ല.. പിന്നെ നീ… ആണ്… കക്ഷിയെങ്കിൽ ഞാൻ യെസ് പറഞ്ഞേനെ “”
“”” പടച്ചോനെ… പണിയായ… അവൻ കാരണം ഇനി ഇതും “””
“” എന്താടാ ഒന്നും മിണ്ടാത്തെ ഷോക്ക് ആയാ… “”
“” ങേ… ഷോക്കായത്തൊന്നും അല്ല അമ്മ വന്നതാ..! അല്ല.. ഞാനോ. അപ്പോ നിനക്ക് ആരേം ഇഷ്ടല്ല ന്ന് പറഞ്ഞതോ “”
“” ആ.. ഞാൻ അങ്ങനെ പലതും പറയും “”
“” അപ്പൊ നീ അവനെ ഇഷ്ടല്ലന്ന് പറഞ്ഞതും വെറുതെ ആയിരിക്കും അല്ലേ “”
“” അത് സത്യം പറഞ്ഞത് തന്നെയാ.. നീ ആണെങ്കേ ഞാൻ ഓക്കേയാ.. “”
“” അതിന് എനിക്ക് എന്താ തേങ്ങേ ഉള്ളത് “”
“” നിന്നെ ഞാൻ പത്തിൽ നോട്ടം ഇട്ട് വച്ചതാ… അപ്പളാ ആ അപർണ കേറി വന്നത്.. “”
“” അവളെന്താ നിന്നെ ചെയ്തേ… “”
“” അവള് എന്നോട് പറയാ.. അല്ലേൽ വേണ്ട.. ഞാൻ സ്കൂളിന്ന് കാണുമ്പോ പറഞ്ഞോളാം “”
“” സ്കൂളിന്നോ.. ഫോണിൽ പറഞ്ഞാൽ എന്താ “”
“” അങ്ങനെങ്കിൽ നീ സ്കൂളിന്ന് എന്നോട് സംസാരിക്കാൻ വരല്ലോ.. ഞാൻ വെക്കാ നാളെ സ്കൂളീന്ന് കാണാം .. പിന്നെ ഞാൻ പറഞ്ഞ കാര്യം മറക്കണ്ട “” ടൂ…. ടൂ…. ടൂ….
“” എന്ത് കാര്യം.. ഹലോ ഹലോ.. കുരുപ്പത്തി കട്ടാക്കി “”
അതും പറഞ്ഞത് അവള് ഫോൺ കട്ടാക്കി..