“”” അയ്യോ… “”” “” എന്തിന് “”
“” നീയും ആ ചെക്കനും കൂടി ശല്ല്യം ചെയുന്നു ന്ന് പറഞ്ഞ് “”
“” ഞാൻ എപ്പളാടി നിന്നെ ശല്ല്യം ചെയ്തേ.. “”
“” നിന്നൊക്കെ പായിപ്പിച്ചിലെ ഒരു വയസായ ആള് അയാൾ എന്റെ അയൽവാസിയാ.. അയാൾക്ക് നിന്റെ ഫോട്ടോ കാണിച്ചാൽ പോരെ… ഞാനും ഇപ്പോ വരവേ.. ഞാൻ വെക്കാ… “”
“” ഹലോ ഹലോ ഹലോ “”
“” ച്ചേ…. ഏത് നേരത്താ എനിക്ക് ഈ നുണയൊക്കെ പറയാൻ തോന്നിയെ.. സത്യം പറഞ്ഞാ മതിയായിരുന്നു.. അല്ല പെടാണേൽ അവനല്ലേ പെടാ.. അവനല്ലേ എന്നെ വിളിച്ചോണ്ട് പോയെ.. ഇനി അവള് തന്തേനെ കൂട്ടി വരോ… “”
ഞാൻ തിരിച്ചു വിളിച്ചു.. അവള് എടുത്തില്ല.. രണ്ട് തവണ കൂടി വിളിച്ചപ്പോളും എടുത്തില്ല..
“” പടച്ചോനെ പണിയായോ “”
ഞാൻ ഒരു തവണ കൂടി വിളിച്ചു.. റിങ് ചെയ്തോണ്ടിരുന്നു.. അവസാന സമയത്ത് അവള് ഫോൺ എടുത്തു..
“” ഹലോ.. വർഷേ… “”
“” ആ.. എന്താ… “”
“” സോറി… അത്… ഞാൻ തന്നെ ആയിരുന്നു “”
“” അത് എനിക്ക് അറിയായിരുന്നല്ലോ… അത് നിന്നെ കൊണ്ട് പറീപ്പിക്കാനല്ലേ നീ നുണ പറഞ്ഞ പോലെ ഞാനും പറഞ്ഞേ… “”
“” ഹൂ…. ഞാൻ. വിചാടിച്ചു.. നീ നിന്റെ അച്ഛനേം കൂട്ടി വരുമെന്ന് “”
“” പിന്നെ.. അച്ഛൻ ഇപ്പൊ വരും.. “”
“” പെണ്ണുങ്ങളെ പറച്ചിലല്ലേ. എന്താ നടക്കാന്ന് നിങ്ങക്കും ദൈവത്തിനും മാത്രം അറിയാ.. “”
( ഞാൻ വെറുതെ പറഞ്ഞതാട്ടോ.. ഇത് വായിക്കുന്ന പെണ്ണുങ്ങൾക്ക് വല്ല ദേഷ്യമോ ഫീലോ ആയാ ഞാൻ സോറി രേഖ പെടുത്തുന്നു. ഞാൻ എന്റെ കഥയിലെ പെണ്ണുങ്ങളെ കാര്യാ പറഞ്ഞേ.. )