🤙 “” ഹലോ.. ഇത് അമൽ അല്ലെ “” ( ഒരു പെൺ ശബ്ദം )
“” അതെ.. അമലാനണ് ഇതാരാ “”
“” എന്നെ മനസിലായോ “”
“” ആരാന്ന് പറയാതെ എങ്ങനെ മനസിലാവാ.. “”
“” ഇത് ഞാനാ.. വർഷ.. നിന്റെ കൂടെ പത്തിൽ പഠിച്ച.. “”
“” ആ….. വർഷ… ആ മനസിലായി.. എന്താ വിളിച്ചേ… നിനക്ക് എന്റെ നമ്പർ എവിടുന്ന് കിട്ടി “”
“” അതൊക്കെ കിട്ടി “”
“” ആരാ എന്റെ നമ്പർ തന്നെ. അതിന് ഞാൻ ആർക്കും നമ്പർ കൊടുത്തിട്ടാലോ. പിന്നെങ്ങനെ കിട്ടി? “”
“” എടാ… പൊട്ടാ… നമ്മുടെ പത്തിലെ ബാച്ചിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നീ ഉണ്ടല്ലോ.. അതീന്നു കിട്ടി “”
“” ഏ.. ആ ഗ്രൂപ്പ് ഒക്കെ ഇപ്പളും ഉണ്ടോ.. “”
“” അതൊക്കെ അവിടെ നിക്കട്ടെ… നീ എന്തിനാ.. എന്നെ കാണാൻ വന്നേ “”
“” നിന്നെ കാണാനോ… പോടീ… ഞാനൊന്നും വന്നിട്ടില്ല.. ഈ മഴ പെയ്യുമ്പോ ഞാൻ നിന്നെ കാണാൻ വരല്ലേ അതും ഇത്രയും ദൂരത്തിക്ക് “”
“” നീ അങ്ങനെ ഒഴിഞ്ഞു മാറേണ്ട… മഴ ഇപ്പൊ പെയാൻ തൊടങ്ങിയതാ.. ഞാൻ പറഞ്ഞത് കുറെ നേരം മുനത്തെയാ.. “”
“” ഇല്ല വർഷേ ഞാൻ വന്നിട്ടില്ല.. നീ വേറെ ആരേലും ആവും കണ്ടത് “”
“” അമലേ… നീ കള്ളം പറയുന്ന ആളാന്ന് എനിക്ക് പണ്ടേ അറിയാ… “”
“” ഞാൻ കള്ളൊന്നല്ല പറയണേ “”
“” അപ്പൊ നീ എന്നെ കാണാൻ വന്നിട്ടില്ല “”
“” ഇല്ലന്നേ… “” “”” ഭാഗവാനെ പണിയാവോ “””
“” ന്നാ ഞാൻ എന്റെ അച്ഛനെയും കൂട്ടി ഇപ്പോ നിന്റെ വീട്ടിക്ക് വരാട്ടാ… “”