യുവജനോത്സവം [വിനോദ്]

Posted by

അരമണിക്കൂർ എന്റെ ശ്രദ്ധ അതിൽ മാത്രമായിരുന്നു. പിന്നെ ഞങ്ങൾ ഓരോരുത്തരായി ഡ്രസ്സ്‌ ഒക്കെ ചെയ്തു. ക്ലാസിക്കൽ മ്യൂസിക് ആയതിനാൽ ഞാൻ മുണ്ടാണ് ഉടുത്തത്. അവർ രണ്ടു പേരും രാവിലത്തെ ചുരിദാർ ഒക്കെ മാറി പുതിയത് ആണ് ധരിച്ചത്. 3.45 ആയപ്പോൾ ഞങ്ങൾ ഇറങ്ങി.

സ്കൂളിലെത്തി ക്ലാസിക്കൽ മ്യൂസിക് നടക്കുന്നിടത്തു പോയി റിപ്പോര്ട്ട് ചെയ്തു. നമ്പർ കിട്ടിയത് 18. ചുരുങ്ങിയത് 3 മണിക്കൂർ കഴിയും. ഒന്നും ചെയ്യാനില്ലാതെ ഞങ്ങൾ സംഗീതം ആസ്വദിക്കാം എന്ന് കരുതി. ഞങ്ങൾ അല്പം ഒഴിഞ്ഞ ഒരു കോണിൽ ഇരുന്നു. ഞാൻ ചോദിച്ചു ടീച്ചർ എന്താ പരിപാടി.

ഇപ്പോൾ തുടങ്ങിയാൽ 7.30 എങ്കിലും ആകും മത്സരം കഴിയാൻ. ദുർഗ ടീച്ചർ ഫ്രണ്ടിനെ വീണ്ടും വിളിച്ചു. അവർ പറഞ്ഞു രാത്രി ആ വീട്ടിൽ കഴിഞ്ഞു രാവിലെ പോയാൽ മതി എന്ന്. ടീച്ചർ എന്നോടുപറഞ്ഞു ഏതായാലും നിന്റെ മത്സരം കഴിഞ്ഞിട്ടേ മറ്റു പരിപാടി ഉള്ളു എന്ന്. അങ്ങിനെ അന്ന് അവിടെ താമസിക്കാം എന്ന് തീരുമാനിച്ചു. ഞാനും ടീചെര്മാരും വീടുകളിൽ വിളിച്ചു വിവരം പറഞ്ഞു.

ഏകദേശം 4.30 നു ക്ലാസിക്കൽ മ്യൂസിക് ആരംഭിച്ചു. കല്യാണിയും, മോഹനവും, ഹരഹാരപ്രിയയും, ഭൈരവിയും ഒക്കെ നിറഞ്ഞു നിൽക്കുന്നു.എല്ലാവരും തകർത്തു പാടുന്നു. വലിയ പ്രതീക്ഷ ഒന്നും വേണ്ട എന്ന്അ തോന്നി. അവസാനം എന്റെ ഊഴം എത്തി. ഗുരുക്കന്മാരെയും ദൈവങ്ങളെയും പ്രാർത്ഥിച്ചു ടീച്ചർമാരുടെ അനുഗ്രഹവും വാങ്ങി സ്റ്റേജിലേക്കു.

ശുദ്ധ ധന്യാസി രാഗത്തിലുള്ള പുരന്തരദാസ കൃതിയായ നാരായണ എന്ന് തുടങ്ങുന്ന കീർത്തനം ആണ് ഞാൻ പാടുന്നത്. ഞാൻ സ്റ്റെജിലേക്ക് കടക്കുമ്പോഴേ അതി ഗംഭീര കയ്യടിയാണ് എന്നെ സ്വീകരിച്ചത്. അത് വല്ലാത്തൊരു ഊർജം നൽകി. ഭംഗിയായി പാടി. ലളിതഗാന മത്സരത്തിലെ പോലെ തന്നേ കയ്യടി ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *