യുവജനോത്സവം [വിനോദ്]

Posted by

വത്സല ടീച്ചർ ഒരു ടവൽ കൊണ്ട് എന്റെ മുഖവും കഴുതും തുടക്കുന്നു. എന്റെ കുട്ട സമയത്തിനു എത്താൻ പറ്റുമോ എന്ന ആശങ്കയായിരുന്നു. എങ്ങിനെയോ നിന്റെ നമ്പർ വിളിക്കുമ്പോൾ ഹാളിൽ കടന്നു ഞങ്ങൾ. അല്പം കൂടി വൈകിയിരുന്നെങ്കിൽ ഞങ്ങൾക്ക് വല്ലാത്ത നഷ്ടം ആകുമായിരുന്നു ദുർഗ ടീച്ചർ പറയുകയാണ്. മോനെ വല്ലതും കഴിച്ചു അല്പം വിശ്രമിക്കാൻ നോക്കാം.

4 മണിക്ക് ശാസ്ത്രീയ സംഗീതം ആരംഭിക്കും എന്നാണ് കേട്ടത്. നേരെ തൊട്ടടുത്തുള്ള ആനന്ദ ഭവനിൽ പോയി. കൈ കഴുകി ഊണ് കഴിക്കാൻ ഇരുന്നു. അപ്പോഴൊണ് അവരും ഒന്നു ശ്വാസം വിടുന്നത് എന്ന് തോന്നി.

3 താളി മീൽസ് ഓർഡർ ചെയ്തു. എങ്ങിനെ ഉണ്ടായിരുന്നു ടീച്ചറേ? ഞാൻ വത്സല ടീച്ചറിനോട് ചോദിച്ചു. എന്റെ മോനെ ഒരു രക്ഷയുമില്ല ദൈവം നിന്റെ ഉള്ളിലൊണ് എന്ന് ഞങ്ങൾക്ക് മനസിലായി. ദാസേട്ടൻ ഇത് കേട്ടാൽ നിന്റെ കാൽക്കൽ വീണേനെ. പോ ടീച്ചറെ…

ഇതിന്റെ ക്രെഡിറ്റ് മുഴുവൻ ദുർഗ ടീച്ചറിനാണ്. ടീച്ചറാണ് ഇത് സെലക്ട് ചെയ്തത്. കുറഞ്ഞത് 10 ദിവസം ടീച്ചർ എന്നെ ഉറക്കെ സംസാരിക്കാൻ പോലും സമ്മതിച്ചിട്ടില്ല. ഇത് പറയുമ്പോൾ ദുർഗ ടീച്ചറിന്റെ കണ്ണുകൾ നിറയുന്നത് ഞാൻ ശ്രദ്ധിച്ചു. ഊണ് കഴിച്ചു ഇറങ്ങി സ്കൂളിലേക്ക് നടക്കുമ്പോൾ ദുർഗ ടീച്ചർ ആരെയോ ഫോൺ ചെയ്തു.ദാ ഞങ്ങൾ എത്തി എന്ന് പറഞ്ഞു.

അപ്പോഴാണ് മത്സര ഫലം അന്നൗൻസ് ചെയ്യുന്നത് കേട്ടത്. ലളിത ഗാനം ഒന്നാം സമ്മാനം വിനോദ് വി എസ് ഗവണ്മെന്റ് മോഡൽ സ്കൂൾ……
വിത്ത് എ ഗ്രേഡ്. ഇതുകേട്ടതും രണ്ടുപേരും എന്നെ കെട്ടിപ്പിടിച്ചു ഇരു കവിള്കളിലും തെരുതെരെ ഉമ്മവെച്ചു. മോനെ ഇവിടുത്തെ ഒരു ടീച്ചറിന്റെ വീട് കിഴക്കെ ഗേറ്റിനു അടുത്താണ്.

Leave a Reply

Your email address will not be published. Required fields are marked *