“ദേ ചേട്ടാ.. ഈ പാന്റി എടുത്തു തന്നതും പോരാ… ഇനി ആ പാന്റിയെ പറഞ്ഞ് കളിയാക്കിയാ ഞാൻ ചേട്ടനെ കടിക്കും..” സീരിയസ്സായി ഞാൻ പറഞ്ഞിട്ട് പൊട്ടി വന്ന ചിരി അടക്കാനാവാതെ ഞാൻ ചിരിച്ചു.
“ശെരി.. ശെരി ഞാൻ കളിയാക്കില്ല..” ചിരിച്ചു കൊണ്ട് ചേട്ടൻ പാത്രത്തില്‍ നിന്നും കോഫീ രണ്ടു ഗ്ളാസിലായി ഒഴിച്ചിട്ട് രണ്ടും എടുത്ത് മേശപ്പുറത്ത് കൊണ്ടു വച്ചു. എന്നിട്ട് ഒരു കസേര എനിക്കുവേണ്ടി വലിച്ചിടിട്ട് എന്നെ നോക്കി.
എനിക്ക് സന്തോഷം തോന്നി. ഞാൻ ചെന്ന് അതില്‍ ഇരുന്നിട്ട് എനിക്കായി വച്ചിരുന്ന കോഫീ എടുത്തു. ചേട്ടനും അടുത്തുള്ള കസേരയില്‍ ഇരുന്നിട്ട് കോഫി എടുത്ത് കുടിക്കാന്‍ തുടങ്ങി.
“ക്രിസ്മസ് സ്റ്റാറും… അത്തപ്പൂകളും കുഴപ്പമില്ല… പക്ഷേ ദീപാവലിക്ക് പടക്കം ഒന്നും ജട്ടിയിൽ ഒട്ടിച്ചേക്കല്ലേ…. പിന്നീട്—”
“എടാ ചേട്ടാ…” പൊട്ടിച്ചിരിച്ചു കൊണ്ട് ഞാൻ എഴുന്നേറ്റ് ചെന്ന് ചേട്ടന്റെ തോളിലും കൈയിലും മുതുകിലും എല്ലാം കടിച്ചു.
“എടി കടിപ്പട്ടി…” ചിരിച്ചുകൊണ്ട് കടി കിട്ടാതിരിക്കാൻ ചേട്ടൻ എന്റെ മുഖം പിടിച്ചു മാറ്റാൻ ശ്രമിച്ചു.
രണ്ട് കടിയും കൂടി ചേട്ടന്റെ തോളിലും കവിളിലും ഞാൻ കൊടുത്തു. എന്നിട്ട് കടിക്കുന്ന പോലെ ചേട്ടന്റെ കവിളിൽ ഒരു ഉമ്മയും കൊടുത്തു.. അത് ചേട്ടന് മനസ്സിലായില്ല. എന്നിട്ട് ഞാൻ കസേരയില്‍ ചെന്നിരുന്ന് കോഫീ കുടിച്ചു.
“കടിപ്പട്ടി…” ചിരിച്ചുകൊണ്ട് ചേട്ടൻ കവിൾ തുടച്ചിട്ട് കോഫീ കുടിച്ചു. ഞാൻ കൊഞ്ഞനം കുത്തി കാണിച്ചു.