“നി അല്‍പ്പനേരം ഉറങ്ങിക്കോ… ഏഴരയ്ക്ക് എഴുനേറ്റാൽ പോലും നമുക്ക് സമയത്തിന് പോകാൻ കഴിയും.” ചേട്ടൻ പറഞ്ഞു.
“ചേട്ടൻ ഉറങ്ങിക്കോ. എനിക്ക് ഉറക്കം വരുന്നില്ല. സമയം ആകുമ്പോ ഞാൻ ചേട്ടനെ ഉണര്‍ത്താം.” അതും പറഞ്ഞ് ഞാൻ ചേട്ടന്റെ മുകളില്‍ നിന്നും മാറി ബെഡ്ഡിൽ ചേട്ടന് പുറം തിരിഞ്ഞു കിടന്നു.
എനിക്ക് ചേട്ടനെ നോക്കി കിടക്കണം എന്നുണ്ടായിരുന്നു. പക്ഷേ ചേട്ടനെ നോക്കി കിടന്നാൽ ഞാൻ ചിലപ്പോ ചേട്ടനെ ഉറങ്ങാന്‍ സമ്മതിക്കാതെ എന്തെങ്കിലും എല്ലാം പറഞ്ഞു കൊണ്ടിരിക്കും. അതുകൊണ്ടാണ് തിരിഞ്ഞു കിടന്നത്.
പക്ഷേ എന്നെ സന്തോഷിപ്പിച്ചു കൊണ്ട് ചേട്ടൻ എന്നോട് ചേര്‍ന്നു വന്നിട്ട് എന്റെ അരയ്ക്ക് മുകളില്‍ ഇടതു കൈയിട്ട് എന്നെ ചേട്ടനോട് ചേര്‍ത്തു പിടിച്ചു.
ചേട്ടനായിട്ട് വന്ന് എന്നെ കെട്ടിപിടിക്കുമ്പോ കിട്ടുന്ന സന്തോഷം വേറെയാണ്. ആ സന്തോഷവും സുഖവും എന്റെ മനസ്സിനെ നിറച്ചു.
“ചേട്ടാ…” വിളിച്ചു കൊണ്ട് എന്റെ ശരീരം അല്‍പ്പം ഉയർത്തി ചേട്ടന്റെ വലതു കൈ എന്റെ അടിയിലൂടെ കടത്തി ഞാൻ ചേട്ടനെ കൊണ്ട് എന്നെ ചുറ്റി പിടിപ്പിച്ചു. ചേട്ടനും ചിരിച്ചു കൊണ്ട് എന്നെ ചേട്ടന്റെ ശരീരത്തോട് ചേര്‍ത്തു പിടിച്ചു.
“എന്താ വിളിച്ചത്..?” ചേട്ടൻ ചോദിച്ചു.
“ഒരു കാര്യം ചോദിക്കട്ടെ…?”
“ചോദിക്ക്…”
“എന്റെ … എന്റെ ഒരു പേഴ്സണല്‍ കാര്യവുമായി ബന്ധപ്പെട്ട കാര്യമാണ്…!! ചോദിക്കട്ടെ…?”
“ചോദിക്കടി പെണ്ണേ…”