അതിനു പകരം എന്റെ മനസ്സിൽ ഇപ്പൊ സന്തോഷവും സമാധാനവും നിറഞ്ഞു കൊണ്ടിരിക്കുകയാണ്.
ചേട്ടൻ ഇപ്പോഴും എന്നെ ചേര്‍ത്തു പിടിച്ചു കൊണ്ട് എന്റെ ചെവിയിൽ എന്തൊക്കെയോ സ്നേഹത്തോടെ പറഞ്ഞ് ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. ചേട്ടന്റെ ഒരു കൈ ഇപ്പോഴും എന്റെ മുടിയിൽ തഴുകിയും വിരലുകള്‍ എന്റെ മുടിയില്‍ കോതി കൊണ്ടുമിരുന്നു. ഇതുതന്നെ എത്ര സുഖമുള്ള അനുഭവം ആണെന്ന് ഞാൻ ശെരിക്കും അനുഭവിച്ച് കൊണ്ടിരിക്കുകയാണ്.
ഇത്രയും വര്‍ഷത്തിന്റെ വേദനകള്‍ എല്ലാം മണിക്കൂറുകളോളം കരഞ്ഞാണ് ഞാൻ തീര്‍ത്തത്. ഒരു മുഷിച്ചിലും കൂടാതെ ചേട്ടൻ എന്നെ ചേര്‍ത്തു പിടിച്ച് തഴുകിയും ആശ്വസിപ്പിച്ചു കൊണ്ടുമിരുന്നു.
ഒടുവില്‍ എന്റെ സങ്കടവും വേദനയും തേങ്ങയും എല്ലാം മെല്ലെമെല്ലെ അടങ്ങി.
“ഡാലി…” ചേട്ടൻ എന്റെ മുടിയില്‍ തഴുകുന്നത് നിര്‍ത്താതെ തന്നെ സ്നേഹത്തോടെ വിളിച്ചു.
ആ സ്നേഹത്തോടുള്ള വിളി കേട്ട് എല്ലാ വേദനകളും പൂര്‍ണമായി അലിഞ്ഞ് എന്റെ മനസ്സ് തൂവല്‍ പോലെ ലോലമായി. സന്തോഷം ആയിരം ഇരട്ടി വര്‍ധിച്ചു.
“എന്താ ചേട്ടാ…” അവസാനത്തെ തേങ്ങലും അടങ്ങിയപ്പോ ചേട്ടന്റെ കഴുത്തിൽ നിന്നും മുഖം മാറ്റത്തെ ഞാൻ ചോദിച്ചു.
“സമയം അഞ്ചു മണിയായി. ഒന്‍പത് മണിക്ക് നിന്റെ എഗ്രിമെന്റ് സൈൻ ചെയ്യാൻ അവിടെ എത്തേണ്ടത് അല്ലേ…?”
“അതേ ചേട്ടാ… എട്ടരയ്ക്ക് എങ്കിലും ഇവിടെ നിന്നും പോകണം, അല്ലേ..?” ഞാൻ ചോദിച്ചു.
അപ്പോ ഏഴരയ്ക്ക് എങ്കിലും എഴുനേറ്റ് ഫ്രെഷ് ആവണം. അതിനുശേഷം ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കി കഴിച്ച് റെഡിയായി വരുമ്പോ പോകാൻ സമയമാകും.