അപ്പോ എന്റെ മനസ്സിൽ ആശ്വാസം കിട്ടാൻ തുടങ്ങിയെങ്കിലും എന്തുകൊണ്ടോ എന്റെ കരച്ചില്‍ കൂടുകയും ചെയ്തു. ചേട്ടന്റെ കഴുത്തിൽ മുഖം അമര്‍ത്തി ഞാൻ ആർത്തു കരഞ്ഞു.
ഓര്‍മ വച്ച കാലം തൊട്ടെ എന്റെ ഈ ചേട്ടനെ കണ്ടാണ് ഞാൻ വളര്‍ന്നത്. എത്ര വയസ്സ് മുതലാണ് എന്റെ ചേട്ടനെ ഞാൻ പ്രണയിക്കാൻ തുടങ്ങിയതെന്ന് എനിക്കുപോലും അറിയില്ല. എന്റെ വളരെ കുഞ്ഞു നാളിലെ ചേട്ടൻ എന്റെ മനസ്സിൽ കുടിയേറി. പക്ഷേ ഡെയ്സി ആദ്യം ചേട്ടനെ സ്വന്തമാക്കിയപ്പോ ഞാൻ അനുഭവിച്ച വേദനയും… ആരും അറിയാതെ എന്നും ഒഴുക്കി കൊണ്ടിരുന്ന കണ്ണൂരിനും അളവില്ലായിരുന്നു. ഞാൻ ഡെയ്സി ആണെന്ന് കരുതിയെങ്കിലും ചേട്ടൻ എന്നെ ചേര്‍ത്തു പിടിക്കില്ലേ എന്ന് ഓരോ നിമിഷവും കൊതിച്ചത് എനിക്ക് മാത്രമേ അറിയൂ. ഞാൻ ഡെയ്സി ആണെന്ന് കരുതിയെങ്കിലും എന്നെ കെട്ടിപിടിച്ച് എന്നോട് പ്രണയം പറഞ്ഞ് എന്റെ ചുണ്ടില്‍ ഒരു മുത്തവൂം തരണേ എന്നും പ്രാര്‍ത്ഥിച്ചിട്ടുണ്ട്. എന്നെ ചേര്‍ത്തു പിടിച്ചു കൊണ്ട് എന്റെ മുടിയൊക്കെ ഒതുക്കി.. വിരലുകള്‍ കൊണ്ട് കോതി തരണം എന്നും എത്രമാത്രം കൊതിച്ചിട്ടുണ്ടെന്ന് എനിക്ക് മാത്രമേ അറിയൂ.
എത്രയെത്ര വര്‍ഷങ്ങളായി ചേട്ടനെ മാത്രം വിചാരിച്ച് ഓരോ സെക്കണ്ടും മനസ്സു തകർന്ന് നീറി നീറി ജീവിച്ച് കൊണ്ടിരിക്കുന്നു എന്ന് ദൈവത്തിനു പോലും അറിയില്ല.
അങ്ങനെ എന്റെ ഈ ചേട്ടനെ എനിക്ക് കിട്ടാത്തത് കൊണ്ട് ഒന്നര പതിറ്റാണ്ടുകളോ.. അതിൽ കൂടുതലോ, ഞാൻ അസൂയ പെട്ടും, വേദന അനുഭവിച്ചും, സങ്കടപ്പെട്ടും, കരഞ്ഞും, നീറിയും, മനസ്സും ഹൃദയവും തകർന്നും, നഷ്ടബോധത്തോടും, മരണ വേദനയോടും ഞാൻ വെറും ജഡമായാണ് ജീവിച്ചത്.