ട്വിൻ ഫ്ലവർസ് 3 [Cyril]

Posted by

 

“ഞാൻ ഒരു കാര്യം ചോദിക്കട്ടെ, ചേട്ടാ..?”

 

“മ്മ്.. ചോദിക്ക്.”

 

ഞാൻ വിചാരിച്ച കാര്യം ചോദിക്കാന്‍ എനിക്ക് പേടി തോന്നി.. കാരണം ഞാൻ പ്രതീക്ഷിച്ച മറുപടി അല്ലാ കിട്ടുന്നതെകിൽ എനിക്ക് സഹിക്കാൻ കഴിയില്ല… ഒരിക്കലും മനസ്സമാധാനവും കിട്ടില്ല. അതുകൊണ്ട്‌ പേടിയോടെ ഞാൻ മിണ്ടാതെ കിടന്നു.

 

“നി ചോദിക്കുന്നില്ലേ…?” കുറെ കഴിഞ്ഞിട്ടും ഞാൻ മിണ്ടാതെ കിടക്കുന്നത് കണ്ടിട്ട് ചേട്ടൻ ചോദിച്ചു. എന്നിട്ട് എന്റെ മുഖത്തെ മറച്ചു കിടന്ന മുടിയൊക്കെ ചേട്ടൻ ഒതുക്കി വച്ചിട്ട് എന്റെ കണ്ണില്‍ നോക്കി.

 

ചേട്ടൻ എന്റെ മുടി ഒതുക്കി തന്നപ്പോ മനസ്സിൽ സ്നേഹവും വാത്സല്യവും എല്ലാം നിറഞ്ഞു കവിഞ്ഞു. ഉടനെ ചേട്ടന്റെ മാറില്‍ ഞാൻ എന്റെ വിരൽ കൊണ്ട്‌ എഴുതി കളിച്ചു.

 

“എന്തോ ചോദിക്കാന്‍ ഉണ്ടെന്ന് പറഞ്ഞിട്ട് എന്റെ നെഞ്ചത്ത് നിന്റെ പേര്‌ എഴുതി കളിക്കുന്നോ..?” ഒരു കുസൃതി പുഞ്ചിരിയോടെ ചേട്ടൻ പറഞ്ഞതും ഞാൻ നാണത്തോടെ വേഗം വിരൽ മാറ്റി.

 

“വേണ്ട ചേട്ടാ… ആ ചോദ്യം ചോദിക്കാന്‍ ഒരു ഭയം പോലെ…”

 

“മനസ്സിൽ ഇട്ട് വെറുതെ പുഴുങ്ങാതെ നി ചോദിക്ക് പെണ്ണേ…”

 

“പിന്നേ… പിന്നെ… ചേട്ടന്‍ എന്നെ അങ്ങനെയൊക്കെ ചെയ്തപ്പോ ഞാൻ ഡെയ്സി ആണെന്ന് ചേട്ടന്റെ മനസ്സിൽ വിചാരിച്ചാണോ ചെയ്തത്…??” ചോദിച്ച ശേഷം ഞാൻ വേഗം ചേട്ടന് പുറം തിരിഞ്ഞു കിടന്നു.

 

ഞാൻ ഡെയ്സി ആണെന്ന ചിന്തയിലാണ് ചേട്ടൻ അങ്ങനെ ചെയ്തത് എങ്കിൽ ഞാൻ തകർന്നു പോകുന്നത് ചേട്ടൻ കാണരുത്.. അതുകൊണ്ടാണ് തിരിഞ്ഞു കിടന്നത്.

Leave a Reply

Your email address will not be published. Required fields are marked *