ഈ പെണ്ണ് എന്നോട് മാത്രം എന്തിനാ നിസാര കാര്യങ്ങള്‍ക്കൊക്കെ പിണങ്ങുന്നത്..!!
ഞാൻ വേഗം ചെന്ന് ഉമ്മറ വാതില്‍ പൂട്ടി. ലൈറ്റ് എല്ലാം ഓഫാക്കി വേഗം റൂമിലേക്ക് ചെന്നു. ഒറ്റക്ക് വിട്ടിട്ട് പോയത് കൊണ്ട് ഡാലിയയുടെ മുഖത്ത് ഭയം ഉണ്ടായിരുന്നു. പക്ഷേ എന്നെ കണ്ടതും ആ ഭയം അലിഞ്ഞു പോയി. അവള്‍ പുഞ്ചിരിച്ചു.
അവളുടെ മുഖത്ത് ആ ഭയം കണ്ടതും സംരക്ഷണഭാവം ഉള്ളില്‍ ഉണര്‍ന്നു. ഞാൻ വേഗം ചെന്ന് ബെഡ്ഡിൽ കിടന്നതും ഡാലിയ പെട്ടന്ന് ഉരുണ്ടു വന്ന് തൊട്ടടുത്തായി കിടന്നു.
എന്റെ നെഞ്ചിന് നേരെയാണ് അവളുടെ മുഖം ഇരുന്നത്. കൊമ്പ് വളരാൻ തുടങ്ങിയ കിടാവ് കാണുന്നതിനെ എല്ലാം തല കൊണ്ട് മുട്ടുന്ന പോലെയാണ് ഡാലിയ രണ്ടു മൂന്ന് വട്ടം തല അങ്ങോട്ടും ഇങ്ങോട്ടും കുലുക്കി എന്റെ നെഞ്ചില്‍ മുട്ടിയത്. എന്നിട്ട് അവള്‍ തല ഉയർത്തി കുസൃതിയോടെ വേഗത്തിൽ കണ്ണുകൾ ചിമ്മി ചിമ്മിയാണ് എന്നെ നോക്കിയത്. അവളുടെ ഉരുണ്ടു വരവും, എന്റെ നെഞ്ചില്‍ മുട്ടിയതും, കണ്ണ് ചിമ്മലും കണ്ട് ചിരി വന്നു.
ഞാൻ പൊട്ടിച്ചിരിച്ചു. “എടി, നി വളര്‍ന്ന് വലിയ പെണ്ണായി മാറുകയാണോ, അതോ റിവേഴ്സിൽ പോയി കുഞ്ഞായി മാറുകയാണോ..?” ഞാൻ ചോദിച്ചു.
“ചേട്ടന് ഏതാ ഇഷ്ട്ടം…?” അല്‍പ്പം കൂടി അടുത്തേക്ക് നീങ്ങി വന്നിട്ട് അവള്‍ ചോദിച്ചു.
“രണ്ടും എനിക്ക് ഇഷ്ട്ടമാ…”
“ആന്നോ..? എങ്ങനത്തെ ഇഷ്ട്ടമാ ചേട്ടന് എന്നോടുള്ളത്…?”
ഡാലിയയുടെ ആ ചോദ്യം എന്നെ ശെരിക്കും കുഴച്ചു. പെട്ടന്ന് വല്ലാത്ത സങ്കടം എനിക്ക് തോന്നി. ഡെയ്സിയുടെ മുഖം എന്റെ മനസ്സിൽ തെളിഞ്ഞ് എന്നെ ചോദ്യ ഭാവത്തില്‍ നോക്കുന്നത് പോലെ തോന്നി. ഞാൻ ഡാലിയക്ക് എന്തു മറുപടി കൊടുക്കാന്‍ പോകുന്നു എന്നപോലെ അവളുടെ പുരികം ഉയർത്തിയ ശേഷം അവളുടെ മുഖം മനസില്‍ നിന്നും മറഞ്ഞു.