എന്റെയും അവളുടെ മുഖത്തിനും ഇടയില്‍ വല്യ ഗ്യാപ്പ് ഇല്ലായിരുന്നത് കൊണ്ട് ഞങ്ങളുടെ ചുടു നിശ്വാസം പരസ്പരം മുഖത്ത് കൊള്ളുന്നുണ്ടായിരുന്നു. അവളുടെ ചുടു ശ്വാസം മുഖത്ത് കൊണ്ടപ്പോ നല്ല സുഖം തോന്നി.
കുസൃതിയോടെ അവളുടെ മുഖത്ത് ഞാൻ ഊതിയതും അവള്‍ ചിരിച്ചു കൊണ്ട് അല്‍പ്പം കൂടി മുഖം എന്റെ അടുത്തേക്ക് നീക്കി കൊണ്ടുവന്നു.
“നല്ല ചൂട്… നല്ല സുഖം.” പതിഞ്ഞ ശബ്ദത്തില്‍ അവള്‍ പറഞ്ഞിട്ട് അവളും എന്റെ മുഖത്തേക്ക് ഊതി. ഞാനും ചിരിച്ചു.
“നീയെന്താ ഉറങ്ങാതെ ഉണര്‍ന്നു കിടക്കുന്നേ..?”
“ചേട്ടൻ ബാത്റൂമിൽ പോകാൻ കമ്പിളി പൊക്കി എഴുന്നേറ്റപ്പോ നല്ല തണുപ്പടിച്ചു. അപ്പഴാ ഞാൻ ഉണര്‍ന്നത്.”
പക്ഷേ അവളുടെ കണ്ണില്‍ ഭയങ്കര നാണവും കള്ളത്തരവും കണ്ടപ്പോ അവള്‍ അതിനു മുമ്പേ എണീറ്റ് കിടപ്പുണ്ടായിരുന്നു എന്നാ തോന്നിയത്.
ഞാൻ ആ കണ്ണുകളില്‍ സൂക്ഷിച്ചു നോക്കിയതും ചിരിച്ചു കൊണ്ട് അവളെന്നെ കെട്ടിപിടിച്ചു. ഞാൻ തല താഴ്ത്തി വെച്ചിരുന്നത് കാരണം എന്റെ കഴുത്തിൽ അവളുടെ മുഖം ചേര്‍ക്കാന്‍ സ്ഥലം കിട്ടാത്തത് കൊണ്ട് അവള്‍ കുഞ്ഞുങ്ങളെ പോലെ മുഖം അങ്ങോട്ടും ഇങ്ങോട്ടും ഇളക്കി… ശാഠ്യം പിടിച്ച് കാലുകൾ ബെഡ്ഡിൽ ഇട്ടടിച്ചു. എന്റെ പുറത്ത് അവള്‍ മാന്തി. അപ്പോ ഞാൻ തല അല്‍പ്പം ഉയർത്തി കൊടുത്തു. ഉടനെ അവള്‍ ശാന്തമായി.. എന്നിട്ട് അവളുടെ മുഖം എന്റെ കഴുത്തിൽ അമർത്തി കിടന്നു. എനിക്കെന്തോ അവൾ കാണിച്ച കുട്ടിത്തം കണ്ടിട്ട് വല്ലാത്ത സ്നേഹം കൂടി.