ഞാൻ ഒരു മൂളിപ്പാട്ടും പാടി വേഗം കുളിക്കാൻ കേറി. സോപ്പ് തേച്ചു കഴിഞ്ഞ് ഷവർ ഓപ്പണ്‍ ചെയ്തതും വാതിലിൽ ഒരു മുട്ട് കേട്ടു.
“ചേട്ടാ….” ഡാലിയ പുറത്തുനിന്ന് വിളിച്ചു.
“എടി കുളിക്കാനും സമ്മതിക്കില്ലേ…?”
“പോ ചേട്ടാ…” അവള്‍ ചിരിച്ചു. “ചേട്ടന്റെ ബെഡ്ഡിൽ എന്റെ ഒരു ഗിഫ്റ്റ് ഞാൻ വച്ചിട്ടുണ്ട്.”
“എന്തു ഗിഫ്റ്റ്..?” ഞാൻ ചോദിച്ചു.
പക്ഷേ മറുപടി ഒന്നും വന്നില്ല. അവള്‍ നടന്നു പോകുന്ന ശബ്ദം മാത്രം കേട്ടു.
കുളി കഴിഞ്ഞ് ടവലും ഉടുത്ത് പുറത്തിറങ്ങി ചെന്ന് ബെഡ്ഡിൽ നോക്കി.
ഒരു കറുപ്പും ഗ്രേ കളറും കലര്‍ന്ന റെഗുലർ ഫിറ്റ് ട്രാക്ക് പാന്റും, സ്കൈ ബ്ലൂ കളറിൽ റൌണ്ട് നെക്ക് ടൈറ്റ് ടീ ഷര്‍ട്ടും ബെഡ്ഡിൽ വെച്ചിരുന്നത് കണ്ടു. എനിക്ക് ഇഷ്ടപ്പെട്ട കളറുകളാണ്.
പാന്റ് എനിക്ക് ഓക്കെയാണ്. പക്ഷേ ഈ ടൈറ്റ് ടീ ഷര്‍ട്ടാണ് പ്രശ്നം. എന്റെ ബോഡി എടുത്തു കാണിക്കുന്ന തരം ഡ്രസ് ഒന്നും എനിക്ക് പണ്ടു മുതലേ ഇഷ്ട്ടമല്ലായിരുന്നു. അത് ഡാലിയക്കും അറിയാവുന്നതാണ്.
വിവാഹം കഴിഞ്ഞ് ഇവിടെ നീലഗിരിയിൽ വന്ന ശേഷം ഡെയ്സി എനിക്ക് ഇതുപോലെ ടൈറ്റ് ടീ ഷര്‍ട്ട് എടുത്തു തന്നിരുന്നു… അതിനെ ഞാൻ രാത്രി സമയങ്ങളില്‍ വീട്ടില്‍ മാത്രമാണ് ഇട്ടിരുന്നത്.
ഇപ്പൊ ഡാലിയയും എനിക്കു അതേ ഗിഫ്റ്റ് തന്നിരിക്കുന്നു…! പക്ഷെ നിരസിച്ചു കൊണ്ട് അവളെ എനിക്ക് സങ്കടപ്പെട്ടുത്താൻ ഇഷ്ട്ടം ഇല്ലായിരുന്നു…. കൂടാതെ അവള്‍ തന്ന ഈ ഗിഫ്റ്റ് എനിക്ക് ധരിക്കണം എന്ന ആഗ്രഹവും ഉണ്ടായി…. അത് മാത്രമല്ല, അവള്‍ കാരണം എന്റെ മനസ്സിൽ എന്തൊക്കെയോ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു… പ്രതീക്ഷകളും, ആഗ്രഹങ്ങളും വര്‍ധിച്ചു കൊണ്ടേ പോകുന്നു.