എല്ലാം മറച്ചു കൊണ്ട് ഡാൻസ് കളിക്കുന്ന ഡാലിയയും അല്ലിയേയും ഞാൻ നോക്കി പുഞ്ചിരിച്ചു.
“എനക്കും ഡാൻസ് ആടണും പോല ഇരുക്ക്.” എന്ന് പറഞ്ഞിട്ട് അരുള്‍ എന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് ബെഡ്ഡിൽ ചാടി കേറി. ഉടനെ ഡാലിയ വന്ന് എന്റെ അടുത്ത കൈ പിടിച്ചു വലിച്ച് എന്നെയും ബെഡ്ഡിൽ കേറ്റി.
അതോടെ എല്ലാം മറന്ന് ഞങ്ങൾ നാലുപേരും ചിരിച്ചു കൊണ്ട് കൊച്ചു കുട്ടികളെ പോലെ ബെഡ്ഡിൽ ചാടി കളിച്ചു. സ്പ്രിംഗ് ബെഡ് കാരണം ഞങ്ങൾ ബാലൻസ് കിട്ടാതെ തെറിച്ചു വീണു. പക്ഷേ ചിരിച്ചുകൊണ്ട് വീണ്ടും എഴുനേറ്റ് തുള്ളിച്ചാടി കളിച്ചു.
അങ്ങനെ അവരുടെ കൂടെ ചിരിച്ചു ചാടി കളിച്ചപ്പോ മനസ്സിന് വല്ലാത്ത സുഖം കിട്ടി. കുറെ നേരം കൂടി ഞങ്ങൾ ബെഡ്ഡിൽ ചാടി കളിച്ചിട്ട് മതിയാക്കി.
“നിങ്ങൾ രണ്ടും എപ്പഴാ വന്നത്.” അരുളും അല്ലിയും നോക്കി ഞാൻ ചോദിച്ചു.
“അഞ്ചു മണിക്ക്..” അല്ലി പറഞ്ഞു. “അപ്പതാൻ അക്കാ സെലക്ട് ആനതാ ഫോൺ കോളും വന്തത്. അന്ത നേരത്തില ഇന്നതേ ഉങ്ക തൂക്കം കലയ അക്കാ വെയിറ്റ് പണ്ണീട്ടിരുന്താങ്ക.. ഇവ്ലോ നേരമാകിയും നീങ്ക തൂങ്കീട്ട് താൻ ഇരുന്തീങ്ക… അതനാലതാൻ അക്കാ ഉങ്കള ഇപ്പോ എഴുപ്പിനാങ്ക.” അല്ലി ഒറ്റ ശ്വാസത്തിൽ പറഞ്ഞിട്ട് സന്തോഷത്തോടെ ചിരിച്ചു.
“അപ്പോ ട്രീറ്റ് എവിടെ..?” ഞാൻ ഡാലിയയോട് ചോദിച്ചു.
“ട്രീറ്റ് എല്ലാമേ റെഡിയാതാൻ ഇരുക്ക്.ഫസ്റ്റ് നീങ്ക പോയി ഫ്രെഷ് ആയിട്ട് വാങ്ക.” അരുള്‍ എന്നോട് പറഞ്ഞു.
“ഞങ്ങൾ മൂന്നും കൂടെ ഒരുപാട് ഐറ്റംസ് കുക്ക് ചെയ്തു വച്ചിട്ടുണ്ട്. ചേട്ടൻ വേഗം ഫ്രെഷായി മാത്രം വന്നാല്‍ മതി.” ഡാലിയ പറഞ്ഞു. എന്നിട്ട് അവർ മൂന്നുപേരും റൂമിൽ നിന്നും പുറത്തേക്ക് പോയി.