അപ്പോ ഡാലിയ പിന്നെയും പൊട്ടിച്ചിരിച്ചു. കൂടെ അല്ലിയും അരുളും പൊട്ടിച്ചിരിക്കുന്നതും കേട്ടു.
ആഹാ… ഇവർ രണ്ടുപേരും എപ്പോ വന്നു!!
“സിംഹത്തെ പോലെ ചേട്ടൻ ഗര്‍ജ്ജിച്ചാലും ചേട്ടനെ കണ്ടു ഞാൻ പേടിക്കില്ല. എണീക്ക് ചേട്ടാ.” ഡാലിയ എന്നെ പിന്നെയും ഉരുട്ടി.
“ദൈവമേ… അര മണിക്കൂര്‍ പോലും മര്യാദയ്ക്ക് ഉറങ്ങാൻ കഴിയുന്നില്ലല്ലോ…!!” പറഞ്ഞു കൊണ്ട് ഞാൻ എഴുനേറ്റ് ബെഡ്ഡിൽ തന്നെ കാട്ടിലും ചാരി ഇരുന്നു.
ഉടനെ ഡാലിയ എന്റെ അടുത്ത് ബെഡ്ഡിൽ മുട്ടുകുത്തി നിന്നു. അല്ലിയും അരുളും തമാശ കാണുന്നത് പോലെ ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ട് നില്‍ക്കുന്നതും കണ്ടു.
“സമയം രാത്രി എട്ടു മണിയായി. ഏഴര മണിക്കൂറാ ചേട്ടൻ ഉറങ്ങിയത്… എന്നിട്ട് വെറും അര മണിക്കൂര്‍ ആയി പോലും.” ഡാലിയ ചിരിച്ചു.
“ഏഹ്… അത്രയും സമയം ഞാൻ ഇറങ്ങിയോ?” ഞാൻ ആചാര്യപ്പെട്ടു. പക്ഷേ വെറും അര മണിക്കൂര്‍ ഉറങ്ങിയത് പോലെയാണല്ലോ തോന്നിയത്. ഇത്ര ഉറങ്ങീട്ടും ക്ഷീണം പോലും ഇതുവരെ മാറിയിട്ടില്ല.
“എന്തിരീങ്ക അണ്ണാ. അക്കാ ഉങ്കക്കിട്ട ഒരു ഗുഡ് ന്യൂസ് സൊല്ലുരത്തുക്കാക എവ്ലോ നേരമാ വെയിറ്റ് പണ്ണീട്ടിരുക്കാങ്ക തെരിയുമാ..?” പറഞ്ഞിട്ട് അല്ലിയും ബെഡ്ഡിൽ ചാടി കേറി. എന്നിട്ട് അവള്‍ എന്റെ കൈ പിടിച്ചു വലിച്ചു.
“എന്തിരീങ്ക അണ്ണാ…” അരുൾ എന്റെ കാല് പിടിച്ചു വലിച്ചു.
“എടോ… നിങ്ങൾ മൂന്നും കൂടി എന്നെ താഴെ വലിച്ചിട്ടനാണോ നോക്കുന്നത്..?” ചിരിച്ചുകൊണ്ട് ഞാൻ വേഗം ബെഡ്ഡിൽ നിന്നിറങ്ങി നിലത്ത് നിന്നിട്ട് അവരെ മാറിമാറി നോക്കി.