ഞാൻ നിരാശപ്പെട്ടു എങ്കിലും ചേട്ടൻ റസ്റ്റ് എടുക്കുന്നത് തന്നെയാ നല്ലതെന്ന് എനിക്കും തോന്നി. “എന്നാ ഞാനും പോയി അല്‍പ്പം റസ്റ്റ് എടുക്കാം.”
അങ്ങനെ പറഞ്ഞിട്ട് ഞാൻ എന്റെ റൂമിൽ വന്നു.
*****************
*****************
ഡെയ്സി എന്റെ മുകളില്‍ കിടന്നു കൊണ്ട് എന്റെ രണ്ടു കണ്ണിലും മാറിമാറി ചുംബിച്ച് കൊണ്ടിരുന്നു. അവള്‍ക്ക് കുഞ്ഞുകുഞ്ഞ് സങ്കടം വരുമ്പോഴാണ് എന്റെ കണ്ണില്‍ തുടർച്ചയായി ചുംബിക്കാറുള്ളത്.
“എന്തുപറ്റി നിനക്ക്…?” അവളെ ചേര്‍ത്തു പിടിച്ച് കൊണ്ട് ഞാൻ ചോദിച്ചു.
“ഡാലിയയും ഞാനും സെയിമല്ലേ…? അതായത്, ഒറ്റ ബീജവും ഒറ്റ അണ്ഡവും രണ്ടായി പിരിഞ്ഞത് കൊണ്ടല്ലേ ഞാൻ രണ്ടായി ജനിച്ചത്…? ശെരിക്കും ചിന്തിച്ചാൽ ഞാൻ അവളുടെ പാതിയും, അവൾ എന്റെ പാതിയും അല്ലേ..?” ഡെയ്സി പറഞ്ഞത് കേട്ട് അവളെ ഞാൻ മിഴിച്ചു നോക്കി.
അവള്‍ പറഞ്ഞത് വച്ചു നോക്കിയാല്‍ ഒരു അര്‍ത്ഥത്തില്‍ അത് ശെരിയുമാണ്. ഒറ്റ സിക്താണ്ഡം പിളർന്ന് രണ്ട് ഭ്രൂണങ്ങളായി മാറിയത് തന്നെയല്ലേ ഡെയ്സിയും ഡാലിയയും.
“കുഞ്ഞു നാൾ തൊട്ടേ നമ്മൾ മൂന്നുപേരും ഒരുമിച്ച് തന്നെയല്ലേ വളർന്നത്…. അവളും എപ്പോഴും ചേട്ടന്റെ പിന്നാലെ തന്നെയല്ലേ നടക്കുന്നത്… അപ്പോ പിന്നെ എന്റെ പകുതിയായ ഡാലിയയോടും ചേട്ടന്റെ ഉള്ളിന്റെയുള്ളിൽ പ്രണയം കാണില്ലേ..? എന്നെ സ്നേഹിക്കുന്നത് പോലെ ചേട്ടൻ പോലും അറിയാതെ അവളെയും സ്നേഹിക്കുന്നുണ്ടാവും…!!”:
“എടി നി എന്തൊക്കെയാ പറയുന്നത്…?” അവളുടെ ഇടുപ്പിൽ പതിയെ ഒരു നുള്ള് കൊടുത്തതും ഇക്കിളി എടുത്തത് പോലെ അവള്‍ ചിരിച്ചു.