“എന്നിട്ട്…” ധൃതിയില്‍ ഞാൻ ചോദിച്ചു. അപ്പോ അണ്ണനാണ് തുടര്‍ന്നത്—,
“ഞാൻ മല്ലികയെ കൂട്ടിക്കൊണ്ടു എന്റെ ആളൊഴിഞ്ഞ വീട്ടിലേക്കാണ് പോയത്. കുറച്ചു ദിവസത്തേക്ക് എന്റെ ബന്ധുക്കള്‍ ഞങ്ങളുടെ കൂടെ വന്നു താമസിച്ചു. ശേഷം അവർ പോയി. ഒരു മാസം കഴിഞ്ഞ് കുഞ്ഞമ്മയ്ക്ക് ഞാൻ ഡിവേർസ് നോട്ടീസ് അയച്ചു. എന്തോ ഭാഗ്യത്തിന് ഡിവോർസും കിട്ടി. ഞാനും മല്ലികയെ കല്യാണം കഴിച്ചു. എന്റെ ആരോഗ്യം വഷളായിരുന്നത് കൊണ്ട് പ്രതികാരം ചെയ്യാനുള്ള മനസ്സ്സ്ഥിതി ഇല്ലായിരുന്നു. എന്റെ കഴിവ് കേടും വിധിയേയും പഴിച്ച് കൊണ്ട് ഞങ്ങൾ അവിടെ ജീവിക്കാൻ തുടങ്ങി. ഉള്ളില്‍ പക എപ്പോഴും കത്തികൊണ്ടിരുന്നു. എന്നെങ്കിലും സന്ദര്‍ഭം നോക്കി പ്രതികാരം ചെയ്യാൻ ഞാൻ തീരുമാനിച്ചിരുന്നു. പക്ഷേ മല്ലികയുടെ കൂടെ ജീവിക്കാൻ തുടങ്ങിയപ്പോ ഒരു സമാധാനം കിട്ടിയിരുന്നു. ഒരു ചെറിയ കമ്പനിയിൽ സെക്യൂരിറ്റി സൂപ്പർവൈസറായി ജോലി ചെയ്യാൻ തുടങ്ങി. ഞങ്ങൾ കല്യാണം കഴിച്ചിട്ട് പതിനാറ് വർഷങ്ങൾ വേഗം ഉരുണ്ടോടി.
അത്രയും പറഞ്ഞിട്ട് അണ്ണൻ എന്റെ കണ്ണില്‍ നോക്കി പുഞ്ചിരിച്ചു.
“അങ്ങനെ, നാലു വര്‍ഷം മുമ്പ്, ഒരു രാത്രി വാതിലിൽ മുട്ടുന്നത് കേട്ട് ഞാൻ ചെന്ന് വാതിൽ തുറന്നു. പുറത്ത് ഒരു ചെറുപ്പക്കാരൻ നില്‍ക്കുന്നത് കണ്ടു. എന്തു വേണമെന്ന് ഞാൻ അവനോട് ചോദിച്ചു. അപ്പോ — ‘എന്റെ പേര് റൂബിന്‍. എനിക്ക് നിങ്ങളോട് ഗൗരവമേറിയ കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ട്’ എന്ന് ആ ചെറുപ്പക്കാരന്‍ എന്നോട് പറഞ്ഞു. സാധാരണയായി എന്നെ ആദ്യമായി കാണുന്നവര്‍ എന്റെ ആറര അടി പൊക്കവും മസിലും കണ്ട് ഒന്ന് ഭയപ്പെടുന്നതാണ് പതിവ്… എന്റെ കണ്ണില്‍ അധികം ആരും നോക്കാറില്ല. പക്ഷേ ഒരു കൂസലുമില്ലാതെ അവന്‍ എന്റെ കണ്ണില്‍ നോക്കിയാണ് സംസാരിച്ചത്. ഞാൻ അവനെ അകത്തേക്ക് ക്ഷ—”