എനിക്ക് അതൊക്കെ കേട്ട് സങ്കടം സഹിച്ചില്ല. മല്ലിക ചേച്ചി പറഞ്ഞു തീരും മുമ്പ് തന്നെ ഞാൻ പൊട്ടിക്കരഞ്ഞു പോയി. കുറച്ചു നേരം ഞാൻ കരഞ്ഞു കൊണ്ടിരുന്നു. അണ്ണനും മുഖം താഴ്ത്തി ഇരുന്ന് കരയുകയായിരുന്നു. ഒടുവില്‍ കരച്ചില്‍ നിർത്തി കണ്ണുകൾ തുടച്ചു ഞാൻ മല്ലിക ചേച്ചിയെ നോക്കിയതും ചേച്ചി തുടർന്നു —,
“അവരുടെ മരണം എന്നെയും വല്ലാതെ ബാധിച്ചിരുന്നു. എന്തായാലും അവർ രണ്ടുപേരും അനുഭവിച്ച നരക വേദനകളെ ഒന്നും അത്താനേ വിളിച്ചു പറയാൻ എനിക്ക് തോന്നിയില്ല… മരണത്തിലൂടെ എങ്കിലും അവർ കുഞ്ഞമ്മയുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ടല്ലോ… പക്ഷേ അവർ അനുഭവിച്ച നരക വേദനകള്‍ എന്താണെന്ന് അവരുടെ അണ്ണനെ അറിയിച്ച് അദ്ദേഹത്തെ കൂടി അനാവശ്യമായി വേദനിപ്പിക്കണ്ട എന്ന് ചിന്തിച്ചാണ് ഞാൻ ഫോൺ ചെയ്യാൻ ശ്രമിക്കാത്തത്. പക്ഷേ കുഞ്ഞമ്മ അവിടം കൊണ്ടൊന്നും മതിയാക്കിയില്ല. അവള്‍ അത്താന്റെ വീട്ടില്‍ തന്നെ താമസിച്ചു. എന്നിട്ട് അവരുടെ കുടുംബത്തില്‍ നിന്നും കുറെ പിള്ളാരെ കൂടി പല സമയത്തായി വേശ്യാലയത്ത് എത്തിച്ച് നരകം കാണിച്ചുകൊടുത്തു. അനിലയും മിനിലയുടേയും ചില കൂട്ടുകാരികളേയും, പിന്നെ അത്താന്റെ വീട്ടിനു അടുത്തുള്ള ചില പെണ്‍കുട്ടികളേയും പോലും എന്തൊക്കെയോ കള്ളം പറഞ്ഞു നീലഗിരിയിൽ അവരുടെ വേശ്യാലയത്ത് എത്തിച്ചു.. എന്നിട്ട് അവരെ പലർക്കും കാഴ്ച വച്ച് നശിപ്പിച്ചു. അതിൽ ചിലരൊക്കെ ആത്മഹത്യ ചെയ്തു. ചിലര്‍ പുറത്ത് ആരോടെങ്കിലും പറഞ്ഞ് സഹായം നേടാൻ ശ്രമിച്ചു.. പക്ഷേ ഗുണ്ടകള്‍ അവരെ നിരീക്ഷിക്കുന്ന കാര്യം അവർ അറിഞ്ഞില്ല… ചിലരെ അവർ കൊലപ്പെടുത്തി…. ബാക്കിയുള്ളവരെ വേശ്യാലയത്ത് കൊണ്ടുപോയി. അതൊന്നും കൂടാതെ വേറെയും ഇരകളെ അവള്‍ കുരുക്കാൻ തുടങ്ങി. അവരുടെ കൃത്യങ്ങള്‍ ഓരോ ദിവസവും വര്‍ധിച്ചു കൊണ്ടിരുന്നു… കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോക്കും ഉണ്ടായിരുന്നു. അത്താന്റെ ആ വലിയ തറവാട് ഒരു ശവപ്പറമ്പ് പോലെയായി. പക്ഷേ പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിക്കപ്പെടുമല്ലോ. അപ്പോഴേക്കും അത്താന്റെ അച്ഛനും അമ്മയ്ക്കും കുടുംബത്തിനും ഒക്കെ കുഞ്ഞമയെ കുറിച്ച് എന്തൊക്കെയോ സംശയങ്ങള്‍ തോന്നി തുടങ്ങിയിരുന്നു. കുഞ്ഞമ്മ കൂടുതൽ അടുക്കുന്ന കുട്ടികളെയാണ് കാണാതെ പോകുന്നതെന്ന് അവർ മനസ്സിലാക്കാൻ തുടങ്ങി. അങ്ങനെ അവർ രഹസ്യമായി അന്വേഷിച്ച് ആ ചെകുത്താന്റെ കുടുംബത്തെ കുറിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കി. അനില മിനിലയുടെ മരണം ഇവർ കാരണം ആയിരിക്കുമെന്ന് അവരൊക്കെ ഊഹിച്ചു. കുഞ്ഞമ്മ എങ്ങനെയോ അത് അറിഞ്ഞു. അങ്ങനെയാണ് പ്ലാൻ ചെയ്തു അവരെ ആക്സിഡന്റിൽ പെടുത്തി കൊന്നത്. ഇത്രയും സംഭവിച്ച സ്ഥിതിക്ക് ഇനിയും വൈകിയാൽ അത്താന്റെ കുടുംബത്തില്‍ ഒരൊറ്റ ജീവൻ പോലും അവശേഷിക്കില്ലെന്ന് ഞാൻ ഭയന്നു. അങ്ങനെയാണ് സാഹചര്യം കണ്ടെത്തി ഞാൻ സാമുവേല്‍ അത്താന്റെ വീട്ടില്‍ ഫോൺ ചെയ്ത് ഇദ്ദേഹത്തോട് കാര്യങ്ങൾ ധരിപ്പിച്ചത്. പിന്നെ സംഭവിച്ചത് ഇദ്ദേഹം പറഞ്ഞല്ലോ.” മല്ലിക ചേച്ചി പറഞ്ഞ് അവസാനിപ്പിച്ചു.