“എന്റെ ദുരന്തം കേട്ട ശേഷം അനിലയും മിനിലയും കൂടുതൽ ഭയന്നു. ഇന്നു നടന്നത് വെറും തുടക്കം മാത്രമാണെന്ന് അവര്‍ മനസ്സിലാക്കി. അങ്ങനെയാണ് അവർ അവരുടെ കുടുംബത്തെ കുറിച്ചും പട്ടാളത്തില്‍ നില്‍ക്കുന്ന അവരുടെ അണ്ണനെ കുറിച്ചും, കുഞ്ഞമ്മ അവരുടെ സ്വന്തം ചേട്ടത്തി ആണെന്നുമൊക്കെ പറഞ്ഞത്. കുഞ്ഞമ്മ സ്വന്തം ഭർത്താവിന്റെ അനിയത്തിമാരോട് ഇതൊക്കെ ചെയ്തത് കണ്ടു എനിക്ക് അല്‍ഭുതമൊന്നും തോന്നിയില്ല.. കാരണം ആ പിശാചിനെ എനിക്ക് നല്ലതുപോലെ അറിയാമായിരുന്നു. പിന്നെ, അനിലയോടും മിനിലയോടും ഇവിടെ എങ്ങനെ വന്നു പെട്ടു എന്ന് ചോദിച്ചു. അതിനു, രണ്ടു ദിവസം അനിലയും മിനിലയും കുഞ്ഞമ്മയുടെ കൂടെ അവരുടെ വീട്ടില്‍ നില്‍ക്കട്ടെ എന്ന് സാമുവേല്‍ അത്താന്റെ അച്ഛനും അമ്മയോടും അനുവാദം വാങ്ങിയാണ് കൂഞ്ഞമ്മ അവരെ കൂട്ടിക്കൊണ്ടു വന്നതെന്ന് അവർ പറഞ്ഞു. സ്വന്തം ചേട്ടത്തി അല്ലേ എന്ന വിശ്വാസത്തില്‍ ഞങ്ങൾ ആ പിശാചിന്റെ കൂടെ വന്നു. പക്ഷേ ഇവിടെ കൊണ്ടുവന്ന് ഞങ്ങളെ പലർക്കും കാഴ്ച വച്ച് നശിപ്പിക്കുമെന്ന് കരുതിയില്ല എന്നും പറഞ്ഞ് രണ്ടുപേരും അലറി കരഞ്ഞു. ഒടുവില്‍ അവർ അത്താന്റെ പഞ്ചാബിലുള്ള ഫോൺ നമ്പറും വീട്ടിലുള്ള നമ്പറും എനിക്ക് തന്നു. അടുത്ത ദിവസം കുഞ്ഞമ്മ അവരെ അവരുടെ വീട്ടില്‍ കൊണ്ടാക്കി. എനിക്ക് അത്താനേ വിളിക്കാനുള്ള സൗകര്യം ഒന്നും കിട്ടിയില്ല. ഇവിടത്തെ ഫോൺ ഉപയോഗിക്കാൻ എനിക്ക് അനുവാദം ഇല്ലായിരുന്നു. സാഹചര്യം കിട്ടുമ്പോ വിളിച്ച് അറിയിക്കണം എന്ന് ഞാൻ പ്ലാൻ ചെയ്തു. പക്ഷേ നാലു ദിവസം കഴിഞ്ഞ് കുഞ്ഞമ്മ അനിലയും വിനിലക്കും ഫോൺ ചെയ്തു നീലഗിരിയിൽ വരാൻ ആജ്ഞാപിച്ചു.. ഇല്ലെങ്കില്‍ അവരുടെ പോൺ സി.ഡി ലോകം മുഴുവനും പബ്ലിഷ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. എല്ലാവരെയും കൊല്ലുമെന്ന് ഭയപ്പെടുത്തി. എല്ലാം കൊണ്ടും ഭയന്നു പോയ ആ കുട്ടികൾ അന്നുരാത്രി തന്നെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തു.”