“അഴാത മല്ലി… അതെല്ലാം ഉന്നോട കടന്ത കാലം. അതെല്ലാം ഉന്നോട തപ്പില്ല, മല്ലി.” അണ്ണൻ ചേച്ചിയെ കവിളിൽ സ്നേഹത്തോടെ തൊട്ട് ആശ്വസിപ്പിച്ചു.
ചേച്ചിയോട് അണ്ണൻ കാണിക്കുന്ന സ്നേഹം കണ്ട് എന്റെ കണ്ണുകൾ പിന്നെയും നിറഞ്ഞു. ചേച്ചിയുടെ ഭൂതകാലം അറിഞ്ഞിട്ടും ചേച്ചിയെ കല്യാണം കഴിച്ചു എന്നത് ചിന്തിച്ച് എനിക്ക് അണ്ണനോട് ഭയങ്കര ബഹുമാനമുണ്ടായി.
“അത്താൻ…” എന്നും പറഞ്ഞ് അണ്ണന്റെ കൈ പിടിച്ചുകൊണ്ട് ചേച്ചി കുറച്ചുനേരം കരഞ്ഞു. ഒടുവില്‍ കരച്ചില്‍ നിര്‍ത്തി ചേച്ചി സങ്കടത്തോടെ എന്നെ നോക്കി.
“അന്ന് അത്താനോട അനിയത്തിമാരെ ആ കഴുകന്മാര്‍ നശിപ്പിച്ചിട്ട് പോയ ശേഷം അവർ രണ്ടുപേരെയും ഒരേ മുറിയില്‍ കുഞ്ഞമ്മ പൂട്ടിയിട്ടു. രാത്രി ഞാനാണ് അവര്‍ക്ക് ആഹാരവും കൊണ്ടു പോയത്. അപ്പോ കുഞ്ഞമ്മയും എന്റെ കൂടെ വന്നു. നാളെ രാവിലെ അവരെ അവരുടെ സ്വന്തം വീട്ടില്‍ എത്തിക്കുമെന്ന് അവരോട് പറഞ്ഞു. പക്ഷേ ഇവിടെ നടന്ന കാര്യങ്ങൾ ആരോടും പറയരുത് എന്നും, കുഞ്ഞമ്മ വിളിക്കുമ്പോള്‍ എല്ലാം ചെല്ലണം എന്നും, പിന്നെ അവരുടെ കൂട്ടുകാരികളേയും, കുടുംബത്തില്‍ ഉള്ള കുട്ടികളെയും, അയല്‍ വക്കത്തുള്ള പിള്ളയെയും, എന്തെങ്കിലും കള്ളം പറഞ്ഞ്, ഓരോരുത്തരെയായി ഇങ്ങോട്ട് കൊണ്ടുവരണം എന്നും അവരോട് പറഞ്ഞു…. ഇല്ലെങ്കില്‍ ഇവരുടെ വീഡിയോ സിഡി ലീക്ക് ചെയ്യുമെന്നും, അവരുടെ അണ്ണൻ ഉള്‍പ്പടെ കുടുംബത്തിൽ ഉള്ള സകലരെയും കൊന്നു കളയും എന്നും കുഞ്ഞമ്മ ഭീഷണിപ്പെടുത്തി. എന്നിട്ട് എന്നോട്, കുഞ്ഞമ്മയുടെ കുടുംബത്തിന്റെ കാര്യങ്ങളെ കുറിച്ചും, അവരുടെ ഗുണ്ടാ പടയെ കുറിച്ചും, അവരുടെ പിടിയില്‍ നിന്നൊന്നും ആര്‍ക്കും രക്ഷപ്പെടാന്‍ കഴിയില്ല എന്നും അവരോട് പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ പറഞ്ഞിട്ട് കുഞ്ഞമ്മ പോയി.”