അത്രയും പറഞ്ഞിട്ട് അണ്ണൻ എഴുനേറ്റ് നെഞ്ചും തടവി അങ്ങോട്ടും ഇങ്ങോട്ടും നടന്നു.
അതൊക്കെ കേട്ട് എന്റെ ഹൃദയം ഉരുകുകയായിരുന്നു. ആ കൂഞ്ഞമ്മയെ ഞാൻ ശപിച്ചു. മല്ലിക ചേച്ചി സങ്കടപ്പെട്ട് തലയും താഴ്ത്തിയാണ് ഇരുന്നത്.
ഒടുവില്‍ അണ്ണൻ പിന്നെയും കസേരയില്‍ വന്നിരുന്നു. ദുഃഖിതനായി എന്നെ നോക്കി. നിറഞ്ഞു വന്ന എന്റെ കണ്ണുകള്‍ ഞാൻ തുടച്ചു. അണ്ണന്റെ ആ പാവം അനിയത്തിമാരേ വിചാരിച്ച് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.
“ഞാൻ കുഞ്ഞമ്മയേയും അവളുടെ കുടുംബ അംഗങ്ങളേയും രഹസ്യമായി പിന്തുടര്‍ന്നു. പക്ഷേ ഒന്നും അത്ര എളുപ്പം അല്ലായിരുന്നു. ഒന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഏറെകുറെ രണ്ടു മാസം ഒരു ഗുണവും ഇല്ലാതെ കൊഴിഞ്ഞു പോയി. ഒടുവില്‍ അവരുടെ വേശ്യാലയം ഞാൻ കണ്ടുപിടിച്ചു. വലിയൊരു കാമ്പവുണ്ടിനകത്ത് കുഞ്ഞുങ്ങള്‍ തുടങ്ങി വൃദ്ധർ ഉള്‍പ്പെടെ ഉള്ളവര്‍ക്കുള്ള അനാഥാലയം പോലെയാണ് കുഞ്ഞുങ്ങള്‍ തുടങ്ങി വൃദ്ധർ ഉള്‍പ്പെടെ ഉള്ളവര്‍ക്കുള്ള അനാഥാലയം പോലെയാണ് അതിനെ നടത്തി കൊണ്ടിരുന്നത്. സെക്യൂരിറ്റിയും ജോലിക്കാരുടെ വേഷത്തിലും എല്ലാം ഗുണ്ടകള്‍ ആയിരുന്നു… ഇരുനൂറിൽ പരം ഗുണ്ടകള്‍. അപ്പോഴാണ് അവര്‍ക്ക് ഗുണ്ടാ പടക്കൾ പോലും ഉണ്ടെന്ന് മനസ്സിലായത്. ഒടുവില്‍ സാഹചര്യം സൃഷ്ടിച്ച് അവരുടെ ഒരു ഗുണ്ടയെ ഞാൻ രഹസ്യമായി പൊക്കി… കൊടുക്കേണ്ട രീതിക്ക് അവന് കൊടുത്തപ്പോ ഒരുപാട് രഹസ്യങ്ങളുടെ ചുരുളഴിഞ്ഞു. വെറും കാശിനു വേണ്ടിയുള്ള അവരുടെ പൈശാചിക കൃത്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞ് അവരോട് കടുത്ത വെറുപ്പ് തോന്നി. അവർ എല്ലാവരെയും വേരോടെ നശിപ്പിച്ചു കളയാന്‍ ഞാൻ തീരുമാനിച്ചു.”