അത്രയും പറഞ്ഞിട്ട് അണ്ണൻ ഇറുക്കി അടച്ചിരുന്നു കണ്ണുകൾ തുറന്ന് എന്റെ മുഖത്തേക്ക് നോക്കി.
“40 ദിവസം ഞാൻ നാട്ടില്‍ ഉണ്ടായിരുന്നു. അതു കഴിഞ്ഞ് ഞാൻ തിരികെ പോയി. ആറുമാസം കഴിഞ്ഞ് നാട്ടില്‍ ചെന്നു. പക്ഷേ അവള്‍ക്ക് എന്നെ വേഗം തിരികെ പറഞ്ഞു വിടാനുള്ള വെപ്രാളം പോലെയാണ് എനിക്ക് തോന്നിയത്. ലീവ് കഴിഞ്ഞ് ഞാൻ തിരികെ പോയി. അതുകഴിഞ്ഞ് ആറു മാസത്തിന് ഒരിക്കല്‍ ഞാൻ നാട്ടില്‍ വന്നിട്ട് പോയി. കല്യാണം കഴിഞ്ഞ് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ഞങ്ങൾക്ക് കുട്ടികൾ ഉണ്ടായില്ല. പരിശോധനയില്‍ ഞങ്ങൾ രണ്ടുപേര്‍ക്കും കുഴപ്പം ഉണ്ടെന്ന് മനസ്സിലായി. കല്യാണം കഴിഞ്ഞെങ്കിലും കുഞ്ഞമ്മ എന്നോട് വല്യ സ്നേഹം ഒന്നും കാണിച്ചിരുന്നില്ല. സെക്സ് ഒഴികെ മറ്റുള്ള സമയത്തെല്ലാം അവള്‍ എന്നില്‍ നിന്ന് ഒഴിഞ്ഞു മാറിയാണ് നടന്നിരുന്നത്.”
അണ്ണൻ ഒന്ന് നിര്‍ത്തിയിട്ട് പിന്നെയും തല കുനിച്ചിരുന്നു. അല്‍പ്പം കഴിഞ്ഞ് എന്റെ മുഖത്ത് പിന്നെയും നോക്കി.
“ഞങ്ങളുടെ പരിശോധന കഴിഞ്ഞ് ഒരു മാസം കൂടി നിന്നിട്ട് ഞാൻ തിരികെ പോയി. അഞ്ചുമാസം കഴിഞ്ഞ് ഒരു ദുഃഖ വാര്‍ത്ത പിന്നെയും എന്നെ തേടിയെത്തി…. എന്റെ അച്ഛനും അമ്മയും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തിൽ പെട്ട് അവർ അതിൽ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത. പിന്നെയും ഭ്രാന്തനെ പോലെ നാട്ടിലെത്തി. കരച്ചിലും വിളിയും അടക്കവും എല്ലാം കഴിഞ്ഞു.”
ഒന്ന് നിര്‍ത്തിയ ശേഷം അണ്ണൻ തുടർന്നു. “അടക്കം കഴിഞ്ഞ് ഒരു മാസം ആയിട്ട് ഉണ്ടാവും. അപ്പോഴാണ് വീട്ടിലുള്ള ലാന്‍ഡ് ഫോണിൽ പാതിരാത്രി എനിക്കൊരു കോൾ വന്നത്. ഒരു പെണ്‍കുട്ടി ആയിരുന്നു വിളിച്ചത്. ആരാണെന്ന് ചോദിച്ചപ്പോ അവളുടെ ഡീറ്റയിൽസ് ഒന്നും പറയാൻ കഴിയില്ലെന്ന് പറഞ്ഞു. എന്തിന് വിളിച്ചു എന്ന് ഞാൻ ചോദിച്ചപ്പോ അവള്‍ കുഞ്ഞമ്മയെ കുറിച്ചും, കുഞ്ഞമ്മയുടെ കുടുംബത്തെ കുറിച്ചും, ആ കുടുംബത്തിൽ ഉള്ളവർ ഒറ്റ മനസ്സോടെ ചെയ്യുന്ന കാര്യങ്ങളെ കുറിച്ചും അവള്‍ വിവരിച്ച് പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി പോയി. എന്റെ അനിയത്തിമാരേ ഒരു ദിവസം കുഞ്ഞമ്മയുടെ കുടുംബം രഹസ്യമായി നടത്തുന്ന സ്വന്തം വേശ്യാലയത്ത് കൊണ്ടു ചെന്ന് രണ്ടു റൂമിലായി പൂട്ടിയിട്ടു എന്നും, രാവിലെ തൊട്ട് രാത്രി വരെ വലിയ പാർട്ടികൾ ഓരോരുത്തരായി അവരുടെ റൂമിൽ കേറിയിറങ്ങി എന്നും, ആ ഒറ്റ ദിവസത്തില്‍ പതിനഞ്ചു ആളുകളാണ് ഓരോരുത്തരായി അവരുടെ റൂമിൽ കേറി അവരെ റേപ്പ് ചെയ്തു ആസ്വദിച്ചതെന്നും അവള്‍ എന്നെ അറിയിച്ചു. കഴിഞ്ഞ മാസം എന്റെ അച്ഛനും അമ്മയും കുഞ്ഞമ്മയെ കുറിച്ചും അവളുടെ പൈശാചിക കുടുംബത്തെ കുറിച്ചുള്ള കാര്യങ്ങളും അറിയാൻ ഇടയായത് കൊണ്ടാണ് അവരെ പ്ലാൻ ചെയ്തു കൊന്നത് എന്നും അവള്‍ പറഞ്ഞു. പക്ഷേ എനിക്ക് ഒന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല. കുഞ്ഞമ്മയുടെ കുടുംബം വേശ്യാലയം നടത്തുന്നു എന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല. എന്തായാലും അടുത്ത ദിവസം തന്നെ ഞാൻ തിരികെ പഞ്ചാബിൽ പോയി. ലോങ് ലീവ് ചോദിച്ച് അപ്രൂവലും വാങ്ങി തിരികെ ഞാൻ നാട്ടിലേക്ക് മടങ്ങി. എന്നിട്ട് കുഞ്ഞമ്മയും അവളുടെ കുടുംബവും അറിയാതെ നീലഗിരിയിൽ ഒരു വാടക വീട്ടില്‍ ഞാൻ താമസമാക്കി.”