“അവന ഉനക്ക് റോമ്പ പിടിക്കുമാ..?” പെട്ടന്ന് മല്ലിക ചേച്ചി എന്റെ ചെവിയില്‍ ചോദിച്ചു.
അതുകേട്ട് ഞാൻ അന്തിച്ചു പോയി. നടത്തം നിര്‍ത്തി പെട്ടന്ന് നിന്നിട്ട് ചേച്ചിയെ ഞാൻ നോക്കി.
“നല്ല തണുപ്പ്. രണ്ടുപേരും വെറുതെ വഴിയില്‍ നില്‍ക്കാതെ വേഗം നടന്നോ.. വീട്ടില്‍ ചെന്നിട്ട് ഒരു ചുടു ചായ കുടിക്കണം.” സാമുവേല്‍ അണൻ പുറകില്‍ നിന്നും പറഞ്ഞപ്പോ ചേച്ചി എന്നെ പിടിച്ചു വലിച്ചു. ഞാനും കൂടെ നടന്നു.
“നി അവന പാക്കുറ പാർവയിലേയെ എനക്ക് എല്ലാം പുരിഞ്ചുപോച്ച്. ആനാ ഇന്ത ആമ്പളൈങ്കളുക്കു താൻ ഒണ്ണുമേ പുരിയാത്.” മല്ലിക ചേച്ചി പറഞ്ഞത് കേട്ട് ഞാൻ പതിയെ ചിരിച്ചു. ചേച്ചിയും ചിരിച്ചു.
“അവന ഉനക്ക് എവ്ലോ പിടിക്കും?” ചേച്ചി പിന്നെയും ചെവിയില്‍ ചോദിച്ചു.
“ചേട്ടന്‍ കഴിഞ്ഞേ മറ്റെന്തിനെ കുറിച്ചും എനിക്ക് ചിന്തിക്കാൻ കഴിയൂ. ചേട്ടൻ എപ്പോഴും എന്റെ മനസ്സിലും ഹൃദയത്തിലും ആത്മാവിലും നിറഞ്ഞ് നില്‍ക്കുകയ. ചേട്ടൻ പോയപ്പോ എനിക്ക് നേരാംവണ്ണം എന്തെങ്കിലും ചിന്തിക്കാൻ പോലും കഴിയുന്നില്ല.”
ഞാൻ പറഞ്ഞത് കേട്ട് മല്ലിക ചേച്ചി ഒന്നും മിണ്ടാതെ എന്റെ തോളില്‍ ഒന്ന് അമര്‍ത്തി. അപ്പോഴേക്കും അവരുടെ വീട്ടിനു മുന്നില്‍ ഞങ്ങൾ എത്തി കഴിഞ്ഞിരുന്നു.
ഒറ്റ നില ടെറസിട്ട വീടാണ്. ഭയങ്കര വലുതെന്ന് പറയാൻ കഴിയില്ല. രണ്ട് സെന്റിലോ മറ്റോ നില്‍ക്കുന്ന വീടാണ്.
ചേച്ചി ചാവി ഇട്ടു തിരിച്ച് വാതില്‍ തള്ളി തുറന്നു. ഞങ്ങൾ അകത്ത് കേറിയത് മീഡിയം സൈസ് ഹാളിലേക്കാണ്. ഞങ്ങൾ അകത്ത് കേറിയതും ചേച്ചി വാതിലടച്ചു. എനിക്ക് ചെറിയ പേടി തോന്നി. പക്ഷെ ചേട്ടന് ഇവരെ വിശ്വസം ഉള്ളത് കൊണ്ട് എന്റെ പേടി അല്പമൊന്ന് മാറി. ചേട്ടൻ ആരെയും അത്ര പെട്ടന്ന് കണ്ണുമടച്ച് വിശ്വസിക്കില്ല. ഇവര്‍ നല്ല കൂട്ടര്‍ അല്ലെങ്കിൽ ചേട്ടൻ തീര്‍ച്ചയായും മനസ്സിലാക്കുമായിരുന്നു.