ചേട്ടൻ ഫോണിൽ സംസാരിച്ച ശേഷം ഞങ്ങൾക്കടുത്ത് വന്നു.
“എനിക്ക് ഈട്ടിയിലുള്ള നമ്മുടെ ടൂറിസ്റ്റ് കോട്ടേജ് ഏരിയ വരെ പോണം.” ചേട്ടൻ അല്‍പ്പം ധൃതിയില്‍ പറഞ്ഞു.
“എന്തുപറ്റി…” ഞാൻ ചോദിച്ചു.
“നോര്‍ത്ത് ഇന്ത്യയില്‍ നിന്നുവന്ന മൂന്ന് ടൂറിസ്റ്റ് ബാച്ചിലർസ് ആണ് പ്രശ്നം.” ചേട്ടൻ പല്ലുകള്‍ ഞെരിച്ചു.
“അവങ്ക എന്ന ചെഞ്ചാങ്ക…..?” മല്ലിക ചേച്ചി ചോദിച്ചു.
“ആ ഭ്രാന്തന്മാർ കോട്ടേജിനകത്ത് ഒരുമിച്ചിരുന്നു കുടിച്ചിട്ട്, ബോട്ടിൽ ഉപയോഗിച്ച് തലയ്ക്ക് അടച്ചാൽ തല പൊട്ടുമോ അതോ ബോട്ടിൽ പൊട്ടുമോ എന്ന് പരീക്ഷിച്ചതാണ് പോലും.” ചേട്ടൻ പറഞ്ഞു.
അത് ഗൗരവമുള്ള കാര്യമാണൊന്നറിയാം… പക്ഷേ എന്നിട്ടും അതുകേട്ട് എനിക്കും അണ്ണനും ചേച്ചിക്കും ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.
“ഒടുവില്‍ തല പൊട്ടിയ ആ മൂന്ന് ഭ്രാന്തന്മാരിൽ ഒരുത്തൻ തന്നെ ആംബുലന്‍സും വിളിച്ചു വരുത്തി. പക്ഷേ ആംബുലന്‍സ് അവന്‍മാര്‍ക്ക് ഓടിക്കണം പോലും. അതിന്റെ പേരില്‍ വാശിപിടിച്ച് പുറത്തു കിടന്ന് അവന്മാർ ഭയങ്കര പ്രശ്നം ഉണ്ടാക്കുന്നു. അപ്പോ എന്റെ ഒരു സ്റ്റാഫ് ആദ്യം പൊലീസിനെ വിളിച്ചു പറഞ്ഞു. എന്നിട്ട് അതേ സ്റ്റാഫാണ് ഇപ്പൊ എനിക്കും വിളിച്ചത്. ഞാൻ പോയിട്ട് വരാം.” ചേട്ടൻ സീരിയസ്സായി പറഞ്ഞെങ്കിലും, പറഞ്ഞ ശേഷം ചേട്ടൻ ചിരിച്ചു.
“അവന്മാരുടെ ഓരോ ഭ്രാന്ത്..” ചേട്ടൻ പിന്നെയും ചിരിച്ചു. അപ്പോ ഞങ്ങൾക്കൂം ചിരി അടക്കാനായില്ല.
“ശെരി, നമുക്ക് അങ്ങോട്ട് പോകാം ചേട്ടാ.” ഒടുവില്‍ ചിരി നിര്‍ത്തി ഞാൻ പറഞ്ഞു.