ഇക്കാര്യത്തിൽ ചേട്ടന്റെ സ്വഭാവം എന്താണെന്ന് ഡെയ്സിയെ പോലെ എനിക്കും നല്ലതുപോലെ അറിയാവുന്നതാണ്. ആരെങ്കിലും ഞങ്ങളെ സൗന്ദര്യം നോക്കി ആസ്വദിച്ചത് കൊണ്ടോ, ദോഷകരമല്ലാത്ത കമന്റ് ചെയ്യുന്നത് കൊണ്ടോ, വെറുതെ സംസാരിക്കാനോ പരിചയപ്പെടാനും വരുന്നത് കണ്ടാലോ, ചേട്ടൻ അതിലൊന്നും അനാവശ്യമായി ഇടപെട്ടില്ല. ചിലരുടെ മോശപ്പെട്ട നോട്ടമോ മോശപ്പെട്ട കമന്റോ ആണെങ്കിൽ പോലും ചേട്ടൻ ഉടനെ ചാടിക്കേറി ഇടപെട്ടില്ല. ആദ്യം ഞങ്ങളുടെ മുഖഭാവങ്ങളും പ്രതികരണങ്ങളും എന്താണെന്ന് ചേട്ടൻ നോക്കും. ഞങ്ങൾക്ക് അത് ഇഷ്ടപ്പെടില്ലെങ്കിലോ, ഞങ്ങൾക്ക് വെറുപ്പായി ഫീൽ ചെയ്താലോ, കരച്ചിലോ ദേഷ്യമോ, അങ്ങനെ എന്തെങ്കിലുമൊക്കെ കണ്ടാല്‍ മാത്രമേ ചേട്ടൻ ഇടപെടുകയുള്ളു. പിന്നെ അവിടെ സംസാരം ഒന്നും ഉണ്ടാവില്ല എന്നേയുള്ളു. അവന്മാരുടെ കരച്ചിലും നിലവിളിയും മാത്രമേ കേള്‍ക്കു.
ഒരിക്കല്‍ ചേട്ടനോട് ഡെയ്സി ചോദിച്ചതാണ്, “ആരെങ്കിലും ഞങ്ങളോട് വളരെ മോശമായ കാര്യങ്ങൾ പറഞ്ഞാൽ, പക്ഷേ അതിനെ ഞങ്ങൾക്ക് ആസ്വദിക്കാനാണ് തോന്നുന്നതെങ്കിൽ ചേട്ടൻ എങ്ങനെ പ്രതികരിക്കും..?” —. അപ്പോ മറുപടിയായി ചേട്ടൻ പറഞ്ഞത്, “എല്ലാവർക്കും അവരുടേതായ ഇഷ്ട്ടങ്ങളും അനിഷ്ടങ്ങളുമുണ്ട്, ഡെയ്സി. അതൊക്കെ അവരവരുടെ അവകാശങ്ങളാണ്. ആരെങ്കിലും നിന്നോട് എത്ര തന്നെ ചീത്തയായ കാര്യങ്ങൾ പറഞ്ഞ് അതൊക്കെ നിനക്ക് ഇഷ്ട്ടമായാൽ, അതിലൊന്നും എനിക്ക് തെറ്റ് പറയാനാവില്ല. കുറ്റം പറയാനുള്ള അവകാശവും എനിക്കില്ല. നിന്റെ സ്വാതന്ത്ര്യത്തിന് എതിരായി ഞാൻ എന്തിന് പ്രതികരിക്കണം.”