ട്വിൻ ഫ്ലവർസ് 3 [Cyril]

Posted by

 

എന്റെ ദൈവമേ… ഇത് സ്വപ്നം ആണോ…?! ചേട്ടൻ എന്നെ ചേര്‍ത്ത് പിടിച്ചുകൊണ്ട് നടക്കുന്നത് ഒന്നും വിശ്വസിക്കാനായില്ല.

 

റോഡ് ക്രോസ് ചെയ്ത ശേഷവും ചേട്ടൻ എന്റെ തോളില്‍ കൈയിട്ട് എന്നെയും ഒപ്പം കൂട്ടിയാണ് നടന്നത്.

 

എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഞാനും ചേട്ടനെ ഇടുപ്പിൽ ഒരു കൈ ചുറ്റിപ്പിടിച്ചാണ് ഒപ്പം നടന്നത്.

 

വഴിയില്‍ ചില ആണുങ്ങള്‍ ഞങ്ങളെ നോക്കി. ചിലരുടെ മുഖത്ത് കൊതിയും ചിലരുടെ മുഖത്ത് അസൂയയും ഓക്കേ കണ്ടു. അപ്പോഴൊക്കെ ചേട്ടന്റെ പിടി എന്റെ മേല്‍ മുറുകി. എനിക്ക് ഉള്ളില്‍ ചിരിയും സന്തോഷവും അഭിമാനവും എല്ലാം ഉണ്ടായി.

 

പള്ളിക്ക് മുന്നില്‍ വന്നതും ചേട്ടൻ എന്റെ മേല്‍ നിന്നും കൈ എടുത്തുമാറ്റി. നിരാശയോടെ ഞാനും ചേട്ടന്റെ ഇടുപ്പിൽ നിന്നും കൈ മാറ്റി. പള്ളിയില്‍ പ്രസംഗം കഴിഞ്ഞ് എല്ലാവരും എഴുനേറ്റ് നിൽക്കാൻ തുടങ്ങിയ സമയത്താണ് ഞാനും ചേട്ടനും അകത്തു കേറി ആളുകൾ കുറവായിരുന്നു ബെഞ്ചിന് മുന്നില്‍ സ്ഥലം പിടിച്ചത്. ശേഷം മനസ്സിനെ എങ്ങനെയോ നിയന്ത്രിച്ചു കൊണ്ട്‌ കുര്‍ബാനയിൽ  ഞാൻ മാത്രം പങ്കെടുത്തു.

 

കള്ള ചേട്ടന് പണ്ടു മുതലേ ഒരു ഭക്തിയും ഇല്ലാത്തതാണ്. ഒന്നുകില്‍ ആന്റിയോ അല്ലെങ്കിൽ ഡെയ്സിയോ ചേട്ടനെ വില്‍ക്കുമ്പോള്‍ മാത്രമേ കുഞ്ഞുങ്ങളെ പോലെ ചിണുങ്ങി ക്കൊണ്ട് ചേട്ടൻ പള്ളിയില്‍ പോയിട്ടുള്ളത്. ഇപ്പൊ എനിക്കുവേണ്ടി മാത്രമാണ് ചേട്ടൻ പള്ളിയില്‍ വന്നതെന്നും അറിയാം. ചേട്ടന്‍ അകത്ത് വന്നതും, എല്ലാവരും എഴുന്നേറ്റാണ് നില്‍ക്കുന്നതെന്ന് കണ്ടിട്ടും കൂടി, നേരെ ബെഞ്ചിൽ കേറി ഇരിക്കുകയാണ് ചേട്ടൻ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *